മദീന: ഈ വർഷത്തെ ഹജ് നിർവഹിക്കുന്നതിന് വിദേശത്തുനിന്നുള്ള ആദ്യസംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലെത്തി. 283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള വിമാനമാണ് എത്തിയത്. പൂക്കൾ നൽകിയാണ് അള്ളാഹുവിന്റെ അതിഥികളെ അധികൃതർ സ്വീകരിച്ചത്. ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കെ.എം.സി.സി വളണ്ടിയർമാരും നേതാക്കളും മദീന വിമാനതാവളത്തിൽ എത്തിയിരുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട്, തായിഫിലെ തായിഫ് ഇൻ്റർനാഷണൽ എയർപോർട്ട്, കിംഗ് ഖാലിദ് ഇൻ്റർനാഷണൽ തുടങ്ങി 6 പ്രധാന വിമാനത്താവളങ്ങളിൽ ഹജ് തീർത്ഥാടകർക്കായി എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വിശദീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group