ജയ്പൂര്‍– അജ്മീറിലെ ഹോട്ടലിന് തീപ്പിടിച്ച് നാലു മരണം. വ്യാഴായ്ച രാവിലെ എട്ടുമണിയോടെയുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹോട്ടല്‍ നാസിലാണ് തീപ്പിടിത്തമുണ്ടായത്. അജ്മീര്‍ ദര്‍ഗയില്‍ തീര്‍ഥാടനത്തിനെത്തിയ 18 പേര്‍ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നാല് വയസ്സുള്ള കുട്ടിയുമാണ് മരണപ്പെട്ടതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അനില്‍ സമാരിയ അറിയിച്ചു.
തീപ്പിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗനമം. തീപ്പിടുത്തത്തിന് മുമ്പെ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടതായി ദൃക്‌സാക്ഷികളില്‍ ഒരാള്‍ മൊഴി നല്‍കി. ഇടുങ്ങിയ സ്ഥലത്ത് സ്ഥിതിചെയ്യുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും ശ്വസിക്കാന്‍ കഴിയാതെ ബോധം കെട്ട് വീണതായും റിപ്പോര്‍ട്ടുകളുണ്ട്