Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, July 21
    Breaking:
    • ഇന്ത്യ-കുവൈത്ത് വ്യോമയാന കരാർ പുതുക്കി: പ്രതിവാര സീറ്റ് ശേഷി 18,000 ആയി വർധിപ്പിച്ചു
    • ഖത്തറിൽ ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ
    • വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക് യുവാവ് കുടുങ്ങി
    • ഹൃദയാഘാതം: താനൂർ സ്വദേശി ജിസാനിൽ നിര്യാതനായി
    • കുവൈത്ത്-ഇന്ത്യ വ്യോമയാന കരാര്‍; പ്രതിവാര സീറ്റ് ശേഷി 18,000 ആയി ഉയര്‍ത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ റിയാദ് മെട്രോയില്‍ യാത്രാ വിലക്കും പിഴയും, അറിയേണ്ടതെല്ലാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/12/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – മെട്രോ ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും ദുരുപയോഗിക്കുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് മെട്രോ സര്‍വീസുകളില്‍ യാത്രാ വിലക്കും ലഭിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. എമര്‍ജന്‍സി എക്‌സിറ്റുകള്‍, വാണിംഗ് ഉപകരണങ്ങള്‍, എമര്‍ജന്‍സി ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ ഏതെങ്കിലും സുരക്ഷാ ഉപകരണങ്ങള്‍ ദുരുപയോഗിക്കുന്നവർക്ക് എല്ലാം ശിക്ഷ ലഭിക്കുമെന്ന് അതോറിറ്റി പറഞ്ഞു. റിയാദ് മെട്രോ ബ്ലൂ ലൈനില്‍ ഭാഗികമായി സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇടയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് പിഴയും ആറു മാസത്തേക്ക് സേവന വിലക്കും ഏർപ്പെടുത്തുമെന്മന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്.

    സർവീസ് നിർത്താൻ കാരണം

    ചില യാത്രക്കാര്‍ ട്രെയിനുകള്‍ക്കകത്തെ എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി വലിച്ചതാണ് സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവെക്കാന്‍ ഇടയാക്കിയത്. ഇത് മെട്രോ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു. ബ്ലൂ ലൈനില്‍ അല്‍ഇന്‍മാ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകള്‍ക്കിടയിലാണ് സര്‍വീസുകള്‍ വെള്ളിയാഴ്ച തല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഈ പാതയില്‍ റെക്കോര്‍ഡ് സമയത്തിനകം സര്‍വീസുകള്‍ പൂര്‍ണ തോതില്‍ പുനരാരംഭിച്ചതായി റിയാദ് മെട്രോ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റിയാദ് മെട്രോക്കു കീഴിലെ ട്രെയിനുകളും സ്‌റ്റേഷനുകളും അനുബന്ധ സൗകര്യങ്ങളും കാത്തുസൂക്ഷിക്കണമെന്നും എമര്‍ജന്‍സി ലിവറുകള്‍ അനാവശ്യമായി ഉപയോഗിക്കരുതെന്നും റിയാദ് റോയല്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. തടസ്സങ്ങള്‍ കൂടാതെ സേവനം നിലനിര്‍ത്താനും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.

    തടസ്സങ്ങളില്ലാതെ സേവനത്തിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ മുഴുവന്‍ യാത്രക്കാരും സുരക്ഷാ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. അല്‍ഇന്‍മാ ബാങ്ക്, എസ്.ടി.സി സ്റ്റേഷനുകള്‍ക്കിടയില്‍ മെട്രോ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ഇരു സ്റ്റേഷനുകള്‍ക്കുമിടയില്‍ യാത്രക്കാരെ നീക്കം ചെയ്യാന്‍ ബദല്‍ സംവിധാനമെന്നോണം ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തി. ആളുകളുടെ സഞ്ചാരത്തെ ബാധിക്കുന്നത് കുറക്കാനും യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തിലും ഫലപ്രദമായും നിറവേറ്റാനും ലക്ഷ്യമിട്ടാണ് ബസ് ഷട്ടില്‍ സര്‍വീസ് ഏര്‍പ്പെടുത്തിയത്.

    ടിക്കറ്റില്ലെങ്കിൽ പിഴ

    ട്രെയിന്‍ യാത്രക്കാര്‍ പരിശോധനക്കിടെ സാധുതയുള്ള ടിക്കറ്റ് സമര്‍പ്പിക്കാതിരിക്കുന്നതിന് ആദ്യ തവണ 200 റിയാല്‍ പിഴ ചുമത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നിയമാവലി വ്യക്തമാക്കുന്നു. കൂടാതെ ഇത്തരക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്കും ഈടാക്കും. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ വരെ പിഴ ചുമത്തും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തും. കണ്‍സഷന്‍ ടിക്കറ്റുമായി ബന്ധപ്പെട്ട അര്‍ഹത തെളിയിക്കാതിരിക്കുന്നതിനും റെയില്‍വെ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനുബന്ധ സൗകര്യങ്ങളിലും സൈക്കിളുകളും സ്‌കേറ്റിംഗ് ബോര്‍ഡുകളും ഉപയോഗിക്കുന്നതിനും ഇതേ ശിക്ഷകളാണ് ലഭിക്കുക. സീറ്റുകളില്‍ ലഗേജുകള്‍ കയറ്റിവെക്കുന്നവര്‍ക്കും നടവഴികള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കും 100 റിയാല്‍ മുതല്‍ 400 റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്കേര്‍പ്പെടുത്തും.

    പുക വലിച്ചാൽ 200 റിയാൽ പിഴ

    ട്രെയിനുകളില്‍ നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് 200 റിയാല്‍ പിഴ ലഭിക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുക്കാന്‍ വിസമ്മതിക്കുന്നവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കും. ഇന്റര്‍സിറ്റി സര്‍വീസുകളില്‍ ഇത്തരം യാത്രക്കാരെ ട്രെയിനുകളില്‍ നിന്ന് പുറത്തിറക്കി പോലീസിന് കൈമാറും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് മൂന്നു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും.

    ജനക്കൂട്ടം ഇരച്ചുകയറി, റിയാദിൽ മെട്രോ സ്റ്റേഷന്റെ ഗേറ്റ് താൽക്കാലികമായി അടച്ചു


    സുരക്ഷാ, എമര്‍ജന്‍സി ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ആദ്യ തവണ 400 റിയാലാണ് പിഴ ചുമത്തുക. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് 800 റിയാല്‍ പിഴ ചുമത്തും. കൂടാതെ ടിക്കറ്റ് നിരക്കും ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആറു മാസത്തേക്ക് സേവന വിലക്ക് ലഭിക്കും. സീറ്റുകളില്‍ കാലുകള്‍ കയറ്റിവെക്കുന്നവര്‍ക്കും ഡോറുകളും വിന്‍ഡോകളും വഴി കൈകളും കാലുകളും ശരീരഭാഗങ്ങളും പുറത്തിടുന്നവര്‍ക്കും 300 റിയാല്‍ മുതല്‍ 900 റിയാല്‍ വരെ പിഴ ചുമത്തും. ഇത്തരക്കാരില്‍ നിന്നും ടിക്കറ്റ് നിരക്ക് ഈടാക്കും. ഒരു വര്‍ഷത്തിനിടെ മൂന്നു തവണ ഇതേ നിയമ ലംഘനം നടത്തുന്നവര്‍ക്ക് രണ്ടു മാസത്തേക്ക് സേവന വിലക്ക് ഏര്‍പ്പെടുത്തി 20,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് പരിഷ്‌കരിച്ച നിയമാവലി വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Metro Riyadh Saudi News
    Latest News
    ഇന്ത്യ-കുവൈത്ത് വ്യോമയാന കരാർ പുതുക്കി: പ്രതിവാര സീറ്റ് ശേഷി 18,000 ആയി വർധിപ്പിച്ചു
    21/07/2025
    ഖത്തറിൽ ഉമ്മൻചാണ്ടി അനുസ്മരണവും, ജനസേവാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ച് ഇൻകാസ് ഖത്തർ
    21/07/2025
    വ്യാജ പാസ്‌പോര്‍ട്ടില്‍ സൗദിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച പാക് യുവാവ് കുടുങ്ങി
    21/07/2025
    ഹൃദയാഘാതം: താനൂർ സ്വദേശി ജിസാനിൽ നിര്യാതനായി
    21/07/2025
    കുവൈത്ത്-ഇന്ത്യ വ്യോമയാന കരാര്‍; പ്രതിവാര സീറ്റ് ശേഷി 18,000 ആയി ഉയര്‍ത്തി
    21/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version