Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    • സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    • നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    • ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    • സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്രമുഖ പണ്ഡിതൻ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർക്കോട്- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഫസൽ കോയമ്മ തങ്ങൾ എന്ന കുറാ തങ്ങൾ അന്തരിച്ചു. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി ഒൻപതിന് മംഗലാപുരം കുറത്തിൽ നടക്കും. ഉള്ളാൽ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളുടെ മകനാണ് ഫസൽ കോയമ്മ തങ്ങൾ. ദക്ഷിണ കന്നഡയിലെയും സമീപത്തെയും സുന്നി പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ പ്രവർത്തിച്ച പണ്ഡിതനായിരുന്നു.

    മഹല്ലുകളിലും സ്ഥാപനങ്ങളിലും തങ്ങൾക്ക് വേണ്ടി പ്രത്യേക പ്രാർഥനാ സദസ്സുകൾ സംഘടിപ്പിക്കണമെന്നും ഇന്ന്(08-07-24) വൈകുന്നേരം 05:00 മണിക്ക് എട്ടിക്കുളം തഖ്‌വാ ജുമാ മസ്ജിദിലും രാത്രി 07:00മണിക്ക് ഉള്ളാളിലും 09:00 മണിക്ക് കുറത്തിലും നടക്കുന്ന ജനാസ നിസ്കാരങ്ങളിലും മറ്റും ഏവരും ഭാഗമാവണമെന്നും കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അഭ്യർഥിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഫസൽ കോയമ്മ തങ്ങളെ അനുസ്മരിച്ച് കാന്തപുരം അബൂബക്കർ മുസ്ലിയാർ

    താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങളുടെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ അനുശോചന കുറിപ്പിൽ പറഞ്ഞു.

    കർമ മേഖലയായ കർണാടകയിലെ കുറാ പ്രദേശത്തിന്റെ പേരിലാണ് തങ്ങൾ അറിയപ്പെടുന്നത്. ദക്ഷിണ കന്നഡ കുറത്തിലെ സയ്യിദ് ഫള്ല്‍ ഇസ്‌ലാമിക് സെന്റർ കേന്ദ്രീകരിച്ച് ദീർഘകാലം മത വൈജ്ഞാനിക ആത്മീയ പ്രവർത്തനങ്ങൾ നടത്തിവരുന്ന തങ്ങൾ കേരളത്തിലെയും കർണാടകയിലെയും സുന്നി മുന്നേറ്റത്തിൽ വലിയ ആവേശം കാണിച്ചു. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പദ്ധതികൾക്കും പരിപാടികൾക്കും മാർഗനിർദേശവും നേതൃത്വവും നൽകുകയും ആത്മീയ കാര്യങ്ങളിൽ വിശ്വാസികൾക്ക് അഭയമാവുകയും ചെയ്തു. സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജന.സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജന.സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുകയായിരുന്നു. ജാതിമതഭേദമന്യേ ഉത്തര കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും അനേകായിരം ജനങ്ങൾക്ക് വലിയ ആശ്രയവും ആശ്വാസവുമായിരുന്നു കുറാ തങ്ങൾ.

    താജുൽ ഉലമയുമായി വ്യക്തിപരമായി എനിക്കുണ്ടായിരുന്ന ബന്ധം വളരെ അടുത്തുനിന്ന് വീക്ഷിച്ച ഒരാൾ എന്ന നിലയിൽ പിതാവിന്റെ വിയോഗശേഷം ആ അടുപ്പം കാത്തുസൂക്ഷിക്കാൻ കുറാ തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇടയ്ക്കിടെ സന്ദർശിച്ചും വൈജ്ഞാനികവും പ്രാസ്ഥാനികവുംആത്മീയവുമായ കാര്യങ്ങൾ ചർച്ചചെയ്തും ഞങ്ങൾക്കിടയിലെ ബന്ധം ശക്തിപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച മർകസിൽവെച്ചാണ് ഞങ്ങൾ അവസാനമായി നേരിൽ കണ്ടത്. ഉപകാരപ്രദമായ ഒട്ടേറെ കാര്യങ്ങൾ ദീർഘനേരം സംസാരിച്ചും ഒരുമിച്ചിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചും പ്രാർഥിച്ചുമാണ് തങ്ങൾ അന്ന് പോയത്. യാത്ര പറഞ്ഞിറങ്ങുന്നതിന് മുമ്പ് എന്റെ റൂമിൽ വന്ന് പിതാവ് താജുൽ ഉലമയോടൊപ്പമുള്ള നല്ല ഓർമകൾ പങ്കുവെക്കുകയും ശൈലികളിലും രീതികളിലും ഞങ്ങൾക്കിടയിലെ സാമ്യതകൾ സ്നേഹത്തോടെ പറയുകയുമുണ്ടായി.

    ഉള്ളാൾ സയ്യിദ് മദനി ദർഗാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സയ്യിദ് മദനി ശരീഅത്ത് കോളേജിന്റെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ ഇന്ന് (തിങ്കൾ) വൈകുന്നേരം തങ്ങളോടൊപ്പം പങ്കെടുക്കാനിരിക്കെയാണ് ഈ വിയോഗം ഉണ്ടായത് എന്നത് അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Fazal Koyamma thangal
    Latest News
    ഖത്തറിലെ മോഹന്‍ലാല്‍ ഫാന്‍സ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
    24/06/2026
    സോഹ്‌റാൻ മംദാനിയുടെ പിന്തുണയോടെ ന്യൂയോർക്ക് കോൺഗ്രസ് പ്രൈമറിയിൽ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകൾക്ക് ചരിത്രനേട്ടം
    24/06/2026
    നാടിന്റെ തനിമയും പ്രൗഢിയും വിളിച്ചോതി ജിദ്ദയിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിംഗിന്റെ വാർഷികാഘോഷം
    24/06/2026
    ആറായിരത്തോളം മലയാള പുസ്തകങ്ങളുമായി നവീകരിച്ച എഫ്.സി.സി ലൈബ്രറി ഉദ്ഘാടനം ചെയ്തു
    24/06/2026
    സുനിൽ മാടമ്പിക്ക് യാത്രയയപ്പ് നൽകി
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version