Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, September 17
    Breaking:
    • മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
    • ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
    • മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
    • കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
    • നിയമനടപടിക്ക് താൽപര്യമില്ല; രാഹുലിനെതിരെ റിനി ആൻ ജോർജിനെ പരാതിക്കാരിയാക്കില്ല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വരൂ, ജാമിഅയിൽ പഠിക്കാം: ഏപ്രിൽ 10 വരെ അപേക്ഷിക്കാം

    പി.ടി ഫിറോസ്, സിജി ഗൈഡ്, കരിയർ കോളമിസ്റ്റ്By പി.ടി ഫിറോസ്, സിജി ഗൈഡ്, കരിയർ കോളമിസ്റ്റ്09/04/2025 Latest Edits Picks 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    സിജി ഗൈഡും കോളമിസ്റ്റുമാണ് പി.ടി ഫിറോസ്

    ഒരു നൂറ്റാണ്ടിലധികം കാലത്തെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനാവുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ (ജെ.എം.ഐ) പഠന, പാഠ്യേതര മേഖലകളിൽ മികവ് പുലർത്തി രാജ്യത്തിന് അഭിമാനമായ കേന്ദ്ര സർവകലാശാലയാണ്. ബിരുദ, ബിരുദാനന്തര, ഗവേഷണ മേഖലകളിൽ പഠനസൗകര്യം ഒരുക്കുന്ന ജാമിഅയിൽ വിവിധ പ്രോഗ്രാമുകളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിച്ച് കൊണ്ടിരിക്കുന്നത്.
    നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) അനുസരിച്ച് ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ ഗണത്തിൽ മൂന്നാം സ്ഥാനം ലഭിച്ചതിന് പുറമെ അന്താരാഷ്ട്ര ഏജൻസികൾ പ്രസിദ്ധീകരിക്കുന്ന റാങ്കിങ്ങുകളിലും മികച്ച പ്രകടനമാണ് ജാമിഅ കാഴ്ച വെക്കാറുള്ളത്.

    കോഴ്‌സുകൾ നിരവധി

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബിരുദം, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, പിജി ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി എന്നീ തലങ്ങളിൽ സവിശേഷമായ പഠനാവസരങ്ങളാണ് ജെ.എം.ഐ ഒരുക്കുന്നത്. സയൻസ്, ലൈഫ് സയൻസ്, സോഷ്യൽ സയൻസ്, എൻജീയറിംഗ് ആൻഡ് ടെക്‌നോളജി, എജ്യുക്കേഷൻ, ഹ്യുമാനിറ്റീസ്& ലാംഗ്വേജ്, ആർക്കിടെക്ച്ചർ&എറ്റിക്റ്റിസ്, മാനേജ്‌മെന്റ് ഫൈൻആർട്സ്, നിയമം, ഡെന്റിസ്ട്രി എന്നിങ്ങനെയാണ് ലഭ്യമായ അധ്യയന വിഭാഗങ്ങൾ. പ്രശസ്തമായ മാധ്യമ പഠന കേന്ദ്രമായ എ.ജെ.കെ മാസ്സ് കമ്യൂണിക്കേഷൻ റിസർച്ച് സെന്റർ ജെ.എം.ഐ യുടെ ഭാഗമായുള്ള സ്ഥാപനമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൾട്ടിപ്പിൽ എൻട്രി, എക്സിറ്റ് ഓപ്‌ഷനോട് കൂടിയ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ജാമിഅ നടപ്പാക്കുന്നുണ്ട്.

    സി.യു.ഇ.ടി പോര: പ്രത്യേക എൻട്രൻസ്

    പ്ലസ്ടു പഠനം പൂർത്തിയാക്കിയവരോ 2025ൽ പരീക്ഷ എഴുതുന്നവരുമായോ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്ന ഒട്ടേറെ കോഴ്‌സുകളുണ്ട്. സുപ്രധാനമായ കേന്ദ്രസർവകലാശാല ആണെങ്കിലും ജാമിഅയിലെ പല കോഴ്‌സുകളിലെയും പ്രവേശനം കോമൺ യൂണിവേഴ്സ്റ്റിറ്റി എൻട്രൻസ് ടെസ്റ്റ് സിയുഇടി അടിസ്ഥാനത്തിലല്ല നടത്തുന്നത് എന്നത് പ്രത്യേകം ഓർക്കണം. ചില കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷക്ക് കോഴിക്കോട് അടക്കം കേന്ദ്രങ്ങളുണ്ടെങ്കിലും മറ്റു എൻട്രൻസുകൾ ഡൽഹിയിൽ പോയി ഏഴുതേണ്ടി വരും.

    സർവകലാശാല നടത്തുന്ന പ്രവേശന പരീക്ഷ വഴി അഡ്മിഷൻ നടത്തുന്ന പ്രധാന ബിരുദ കോഴ്‌സുകൾ

     അറബിക്, ഇസ്ലാമിക് സ്റ്റഡീസ്, പേർഷ്യൻ, ഇംഗ്ലീഷ്, മാസ് മീഡിയ ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ് , സോഷ്യോളജി, സൈക്കോളജി, ജ്യോഗ്രഫി, സോഷ്യൽ വർക്ക്, പൊളിറ്റിക്കൽ സയൻസ്, എന്നിവയിൽ ബി.എ ഓണേഴ്‌സ്
     ജ്യോഗ്രഫി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി ഓണേഴ്‌സ്
     ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്, ബാച്ചിലർ ഓഫ് ടൂറിസം & ട്രാവൽ മാനേജ്‌മെന്റ്, ബി.വോക് ഇൻ ഫുഡ് പ്രൊഡക്ഷൻ, ബിവോക് ഇൻ സോളാർ എനർജി
     ബയോസയൻസ്, ബയോടെക്‌നോളജി, ലൈഫ് സയൻസ് വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എയ്റോനോട്ടിക്സ് എന്നിവയിൽ ബി.എസ്.സി
     നാലു വർഷ ബി.എ/ ബി.എസ്.സി (മൾട്ടി ഡിസിപ്ലിനറി)
     ബിബിഎ, ബി.കോം (ഓണേഴ്‌സ്)
     ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി
     ബി.എ.എൽഎൽബി (ഓണേഴ്‌സ്)
     അപ്ലൈഡ്‌ ആർട്ട്, പെയിന്റിംഗ്, സ്കൾപ്ചർ, ആർട്ട് എജ്യുക്കേഷൻ എന്നിവയിൽ ബി.എഫ്.എ

    പ്രവേശന പരീക്ഷക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രമുള്ള കോഴ്‌സുകൾ

    • ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ ബി.എസ്.സി ഓണേഴ്‌സ്
    • ബയോടെക്‌നോളജി, ബയോ സയൻസ് എന്നിവയിൽ ബി.എസ്.സി
    • ഇക്കണോമിക്സ്, ഹിസ്റ്ററി, അറബിക് എന്നിവയിൽ ബിഎ ഓണേഴ്‌സ്
    • ബിഎ-എൽ.എൽ.ബി
    • ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി
    • ബിബിഎ
    • എൻജിനീയറിങ് ഡിപ്ലോമ പ്രോഗാമുകൾ
    • ബി.കോം (ഓണേഴ്‌സ്)
    • എം.സി.എ
    • ബി.എഡ്
    • എം.ബിഎ
    • ഇക്കണോമിക്സ് , ഹിസ്റ്ററി, സോഷ്യൽ വർക്ക്, ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, സൈക്കോളജി എന്നിവയിൽ എംഎ
    • ബയോടെക്‌നോളജി, ബയോസയൻസ് എന്നിവയിൽ എം.എസ്.സി
    • വിവിധ വിഷയങ്ങളിൽ എം.ടെക് പ്രോഗ്രാം

    അപേക്ഷ ഏപ്രിൽ പത്തുവരെ

    പ്രവേശനത്തിനായി https://admission.jmi.ac.in/ എന്ന വെബ്‌സൈറ്റ് വഴി ഏപ്രിൽ പത്തിനകം അപേക്ഷിക്കണം. ഏപ്രിൽ 26 മുതൽ പ്രവേശന പരീക്ഷ നടക്കും. ഓരോ കോഴ്‌സിന്റെയും പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. സ്വാശ്രയ കോഴ്‌സുകൾ മാറ്റി നിർത്തിയാൽ മിക്ക കോഴ്‌സുകൾക്കും മിതമായ ഫീസ് മാത്രമേയുള്ളൂവെന്ന സവിശേഷതയുണ്ട്.
    ബി.ടെക്, ബി.ആർക്ക്, ബി.ഡി.എസ് പ്രവേശനം

    വിവിധ ബ്രാഞ്ചുകളിലായുള്ള ബി.ടെക്, ബി.ആർക്ക് കോഴ്‌സുകളുമുണ്ട്. എൻജിനീയറിങ്, ആർക്കിടെക്ച്ചർ, കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം ജെ.ഇ.ഇ മെയിൻ, നാറ്റ എന്നിവ വഴി യോഗ്യത തെളിയിക്കണം ബിഡിഎസ് കോഴ്‌സുകളിലെ പ്രവേശനം നീറ്റ് യുജി അടിസ്ഥാനത്തിൽ മെഡിക്കൽ കൗൺസലിംഗ് കമ്മറ്റിയാണ് നടത്തുക. ഈ കോഴ്‌സുകളുടെ അപേക്ഷ സമർപ്പണ തീയതിയിൽ വ്യത്യാസങ്ങളുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Education Jamia milliya
    Latest News
    മോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്ന് ട്രംപ്, നന്ദി പറഞ്ഞ് മോദി
    17/09/2025
    ഈ ആഴ്ച ഒ.ടി.ടിയിൽ എത്തിയ എട്ട് ചിത്രങ്ങൾ
    17/09/2025
    മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ
    17/09/2025
    കർണാടകയിൽ വൻ ബാങ്ക് കൊള്ള; സൈനിക യൂണിഫോമിലെത്തി SBI ശാഖയിൽ നിന്ന് 8 കോടിയും 50 പവനും കവർന്നു
    16/09/2025
    നിയമനടപടിക്ക് താൽപര്യമില്ല; രാഹുലിനെതിരെ റിനി ആൻ ജോർജിനെ പരാതിക്കാരിയാക്കില്ല
    16/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version