Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    • കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    • പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    • ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    • എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കിഴക്കന്‍ ജറൂസലേമിലെ യു.എന്‍ റിലീഫ് ഏജന്‍സി ആസ്ഥാനം ഇസ്രായില്‍ തകര്‍ത്തതിനെ അപലപിച്ച് പതിനൊന്ന് രാജ്യങ്ങള്‍

    അഭൂതപൂർവവും അസ്വീകാര്യവുമായ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ലണ്ടനിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഈ രാജ്യങ്ങൾ വ്യക്തമാക്കി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/01/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍ – ജനുവരി 20-ന് കിഴക്കൻ ജറൂസലേമിലെ യു.എൻ ഫലസ്തീൻ അഭയാർത്ഥി ഏജൻസി (UNRWA) ആസ്ഥാനം ഇസ്രായേൽ തകർത്ത നടപടിയെ യുണൈറ്റഡ് കിംഗ്ഡം, ബെൽജിയം, കാനഡ, ഡെന്മാർക്ക്, ഫ്രാൻസ്, ഐസ്‌ലാന്റ്, അയർലൻഡ്, ജപ്പാൻ, നോർവേ, പോർച്ചുഗൽ, സ്പെയിൻ എന്നീ 11 രാജ്യങ്ങൾ സംയുക്തമായി ശക്തമായി അപലപിച്ചു. അഭൂതപൂർവവും അസ്വീകാര്യവുമായ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യു.എൻ ഏജൻസിയുടെ പ്രവർത്തനങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ലണ്ടനിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ഈ രാജ്യങ്ങൾ വ്യക്തമാക്കി.

    ഗാസ മുനമ്പിലുൾപ്പെടെ ഫലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഏജൻസി വഹിക്കുന്ന നിർണ്ണായക പങ്കിന് പൂർണ്ണ പിന്തുണ അറിയിച്ച വിദേശകാര്യ മന്ത്രിമാർ, ഏജൻസിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നിൽക്കുന്നതും സ്ഥാപനങ്ങളുടെ പവിത്രത ലംഘിക്കുന്നതുമായ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണെന്ന് മുന്നറിയിപ്പ് നൽകിയ പ്രസ്താവന, തടസ്സങ്ങളില്ലാതെ സഹായങ്ങൾ എത്തിക്കുന്നതിൽ ഇസ്രായേൽ സർക്കാർ പ്രതിബദ്ധത പാലിക്കണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മാനുഷിക പ്രവർത്തനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Jerusalem London
    Latest News
    കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
    29/01/2026
    കെ.എം ഷാജിക്ക് വിലക്കില്ല; അഴിക്കോട് തിരഞ്ഞെടുപ്പ് കേസിൽ അയോഗ്യത റദ്ദാക്കി സുപ്രീംകോടതിയുടെ സുപ്രധാന വിധി
    29/01/2026
    പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    29/01/2026
    ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    29/01/2026
    എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.