തിരുവനന്തപുരം- പാലക്കാട് ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപകനോട് വിദ്യാർഥി മോശമായി പെരുമാറിയ സംഭവത്തിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രി. വിദ്യാർഥിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിദ്യാർഥിയുടെ പെരുമാറ്റം സമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയിലെ ആനക്കര ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർഥി അധ്യാപകനോട് മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ പ്രചരിപ്പിച്ചതിന് എതിരെ വിവിധ കോണുകൊലിൽനിന്ന് പ്രതിഷേധം ഉയർന്നു. ഈ സഹചര്യത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.