Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സിറിയയിലും ദമാസ്കസിലും ഭൂചലനം, തീവ്രത 4.8, ആളപായമില്ല

    വിദേശകാര്യ ലേഖകൻBy വിദേശകാര്യ ലേഖകൻ13/08/2024 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഡമാസ്‌കസ് -കഴിഞ്ഞ വർഷം അരലക്ഷത്തിലേറെ പേർ മരിച്ച ഭൂകമ്പത്തിന്റെ ഓർമ്മകളിൽനിന്ന് വിട്ടുമാറുന്നതിന് മുമ്പ് സിറിയയിലും ജോർദാനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച വൈകിട്ടാണ് സംഭവിച്ചതെന്ന് ജർമ്മൻ റിസർച്ച് സെൻ്റർ ഫോർ ജിയോസയൻസസ് (ജി.എഫ്.ഇസെഡ്) അറിയിച്ചു. ഭൂമിയുടെ പ്രതലത്തിൽനിന്ന് പത്തു കിലോമീറ്റർ (6.2 മൈൽ) ആഴത്തിലായിരുന്നു ഭൂചലനമെന്ന് ജി.എഫ്ഇസെഡ് അറിയിച്ചു. നേരത്തെ റിക്ടർ സ്‌കെയിലിൽ 5.46 തീവ്രത രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം ഇത് 4.8 ആക്കി ചുരുക്കി.

    സിറിയയിലെ ഹമാ നഗരത്തിന് കിഴക്കാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജൻസി അറിയിച്ചു. നഗരത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹമാ പോലീസ് മേധാവി മേജർ ജനറൽ ഹുസൈൻ ജുമാ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹമാ നഗരത്തിന് ഏകദേശം 30 കിലോമീറ്റർ (18.5 മൈൽ) കിഴക്കുള്ള സലാമിയ എന്ന പട്ടണത്തിലെ നാട്ടുകാർ ഭയപ്പെട്ട് തെരുവുകളിൽ ഓടിയെന്ന് സർക്കാർ ജീവനക്കാരനായ നാസർ ദുയൂബ് പറഞ്ഞു.
    “എൻ്റെ മകൻ ഉറങ്ങുകയായിരുന്നു, ഞാൻ അവനെ വലിച്ചെടുത്ത് വീട്ടിൽനിന്ന് ഇറങ്ങിയോടിയെന്ന് ദുയുബ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഒരു ബാൽക്കണി തകർന്നതും ബോധരഹിതരായ ആളുകളെ ആംബുലൻസുകൾ എത്തി കൊണ്ടുപോകുന്നത് കണ്ടുവെന്നും നാട്ടുകാർ പറഞ്ഞു.

    കഴിഞ്ഞ വർഷം 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അരലക്ഷത്തിലേറെ ആളുകളാണ് ഇവിടെ മരിച്ചത്. തുർക്കിയിലും വടക്കൻ സിറിയയിലുമാണ് അന്ന് ഭൂകമ്പമുണ്ടായത്. അതിന്റെ ഓർമ്മകൾ കാരണം ആളുകൾ ചെറിയ പ്രകമ്പനം ഉണ്ടായപ്പോൾ തന്നെ വീടുവിട്ടോടി.

    “ഭൂമിയിൽ നിന്ന് എന്തോ ഒന്നു പുറത്തുവരുന്നത് പോലെയുള്ള ശബ്ദമായിരുന്നു അത്,” സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ താമസക്കാരിയായ ഉമ്മു ഹംസ പറഞ്ഞു. “കഴിഞ്ഞ തവണത്തെപ്പോലെ എനിക്ക് തലകറങ്ങി. കഴിഞ്ഞ വർഷത്തെ ഭയം എന്നെ കൂടുതൽ പേടിപ്പിച്ചുവെന്നും അവർ വ്യക്തമാക്കി.
    ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും എന്നാൽ ഇതേവരെ അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സിവിൽ ഡിഫൻസ് പറഞ്ഞു.
    ലെബനനിലെ താമസക്കാർക്കും ഭൂചലനം അനുഭവപ്പെട്ടു. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജോർദാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jordan Syria
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.