Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    • ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    • അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    • ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    കരിപ്പൂരിന് സമീപം വൻ മയക്കുമരുന്ന് വേട്ട, അരക്കോടിയുടെ എം.ഡി.എം.എ പിടികൂടി, ലഹരി എത്തിക്കുന്നത് ഒമാൻ വഴി എയർ കാർഗോയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/03/2025 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി- കൊച്ചി വിമാനത്താവളം വഴി ലഹരി കടത്തിയ കേസിൽ പിടിയിലായ മുഖ്യസൂത്രധാരകന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. മലപ്പുറം കരിപ്പൂർ മുക്കൂട്ട് മുള്ളൻമടക്കൽ ആഷിക്കിനെ(29)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമ കൊച്ചിയിൽ ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടിയ സംഘത്തിലെ പ്രധാന പ്രതിയാണ് ഇയാൾ. ഇന്ന് പുലർച്ചെ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലണ് മാരക മയക്കുമരുന്ന് പിടികൂടിയത്.

    ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ആഷിക്ക് മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും കേരളത്തിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് 1665 ഗ്രാം എം.ഡി.എം.എ പിടികൂടി. നാൽപ്പത് പൊതികളിലായാണ് ഇയാൾ വീട്ടിൽ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയാണ് ആഷിക്ക്.
    ഭക്ഷ്യ വസ്തുക്കളിലും ഫ്ലാസ്ക്കുകളിലും മറ്റുമായാണ് ഇയാൾ മയക്കുമരുന്ന് കടത്തിയിരുന്നത്. വില കുറഞ്ഞ എം.ഡി.എംഎ വാങ്ങിയാണ് ഇയാൾ കേരളത്തിൽ വിതരണം ചെയ്തിരുന്നത്. ഒമാനിൽ അഞ്ചു വർഷത്തേക്ക് സൂപ്പർ മാർക്കറ്റ് ലീസിനെടുത്ത് നടത്തുകയായിരുന്നു ഇയാൾ.

    ജനുവരിയിൽ കൊച്ചിയിൽ നടത്തിയ റെയ്ഡിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മഹാരാഷ്ട്ര സ്വദേശിനിയായ യുവതിയെയും മട്ടാഞ്ചേരി ഫോർട്ട് കൊച്ചി സ്വദേശികളായ അഞ്ച് പേരെയും പോലീസ് പിടികൂടിയിരുന്നു. കൊച്ചി വിമാനത്താവളം വഴിയാണ് മയക്കുമരുന്ന് കടത്ത് എന്ന് വ്യക്തമായ പോലീസ് ഇതിലെ സൂത്രധാരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. അവരിൽ നിന്നാണ് ലഹരി കടത്തിന്റെ ഉറവിടം ആഷിക്കാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞ മട്ടാഞ്ചേരിയിൽ നിന്നുള്ള പോലീസ് സംഘം മലപ്പുറത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ കേസിലെ പ്രതികളായ ഒൻപത് പേരും പിടിയിലായി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ashik Karipur MDMA Oman
    Latest News
    പെരിന്തൽമണ്ണ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    03/07/2025
    കോട്ടയം മെഡിക്കൽ കോളേജ് അപകടം: ആംബുലൻസ് തടഞ്ഞ് പ്രതിഷേധം; ചാണ്ടി ഉമ്മൻ എംഎൽഎക്കും 30 പേർക്കുമെതിരെ പൊലീസ് കേസെടുത്തു
    03/07/2025
    ദേഹാസ്വാസ്ഥ്യം: ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രിയിൽ
    03/07/2025
    അധ്യാപകനെതിരായ സർക്കാർ നടപടി അപലപനീയമെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി ദേശീയ സമിതി
    03/07/2025
    ഉംറ സേവനങ്ങളിൽ വീഴ്ച: നാല് കമ്പനികളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version