Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • ദുബൈ ബസ്, മറൈൻ സ്റ്റേഷനുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ
    • ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ; പ്രസിഡണ്ടുമാർ തമ്മിൽ സംസാരിച്ചു
    • പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    • ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    • ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഭോപ്പാലില്‍ ധും മോഡല്‍ കവര്‍ച്ച; നടത്തിയത് 15 കോടിയുടെ മോഷണം; രക്ഷപ്പെടുന്നതിനിടെ പ്രതി പോലിസ് പിടിയില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/09/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭോപ്പാല്‍: ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. മോഷണം കഴിഞ്ഞ ശേഷം മതില്‍ ചാടുന്നതിനിടെ പരിക്കേറ്റ പ്രതി ബോധരഹിതനായി കിടക്കുകയായിരുന്നു. തുടര്‍ന്നാണ് പോലിസ് പിടിയിലാവുന്നത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 1 ഞായറാഴ്ചയാണ് സംഭവം. വിനോദ് യാദവ് എന്ന പ്രതി ടിക്കറ്റ് എടുത്ത് മ്യൂസിയത്തില്‍ പ്രവേശിച്ചു. ശേഷം വൈകുന്നേരം മ്യൂസിയം അടയ്ക്കുന്നത് വരെ ഗോവണിക്ക് പിന്നില്‍ ഒളിച്ചിരുന്നു. മ്യൂസിയം അവധി ദിവസമായ തിങ്കളാഴ്ച, ഗുപ്ത കാലഘട്ടം മുതല്‍ മുഗള്‍ കാലഘട്ടം വരെയുള്ള 200ലധികം സ്വര്‍ണ്ണ, വെള്ളി നാണയങ്ങളും മറ്റ് പുരാവസ്തുക്കളും പ്രതി മോഷ്ടിച്ചു. ശേഷം മ്യൂസിയത്തിന്റെ 25 അടി മതില്‍ തുരന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വീണ് പരിക്കേല്‍ക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൊവ്വാഴ്ച മ്യൂസിയം തുറന്നപ്പോള്‍ തകര്‍ന്ന പൂട്ടുകളും, സ്വര്‍ണ്ണം, വെള്ളി പുരാവസ്തുക്കളും മറ്റ് സാമഗ്രികള്‍ക്കൊപ്പം നാണയങ്ങളും അടങ്ങിയ ഒഴിഞ്ഞ പെട്ടികളും കണ്ടെത്തിയതിനെത്തുടര്‍ന്ന് അധികൃതര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പോലിസ് മ്യൂസിയം പരിസരത്ത് തിരച്ചില്‍ നടത്തവെയാണ് മതിലിന് സമീപം പരിക്കേറ്റ നിലയില്‍ പ്രതിയെ കണ്ടെത്തിയത്.
    98 സ്വര്‍ണ്ണ, ലോഹ നാണയങ്ങള്‍, വിവിധ വലുപ്പത്തിലുള്ള 75 വെള്ളി നാണയങ്ങള്‍, 38 ചെമ്പ് നാണയങ്ങള്‍, ഒരു സ്വര്‍ണ്ണ മെഡല്‍, ഏകദേശം 15 കോടി രൂപ വിപണി മൂല്യമുള്ള 12 മിക്‌സഡ് മെഡലുകള്‍ എന്നിവ അടങ്ങിയ ഒരു ബാഗും ഇയാളില്‍ നിന്ന് കണ്ടെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Theft
    Latest News
    ദുബൈ ബസ്, മറൈൻ സ്റ്റേഷനുകളിൽ ഇനി മുതൽ സൗജന്യ വൈഫൈ
    18/06/2025
    ഇറാന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ; പ്രസിഡണ്ടുമാർ തമ്മിൽ സംസാരിച്ചു
    18/06/2025
    പ്രതിമാസം 2000 ദിർഹം സ്റ്റൈപെൻഡ്, അബുദബി ഐഐടിയിൽ ബിടെക്ക് പഠിക്കാം
    18/06/2025
    ഇസ്രായിലിൽ ഇറാന്റെ കനത്ത ആക്രമണം വീണ്ടും, ടെൽ അവീവിൽ സ്ഫോടനം, ട്രംപും നെതന്യാഹുവും ചർച്ച നടത്തി
    18/06/2025
    ഇറാൻ മുൻ പ്രസിഡന്റ് അഹമ്മദ് നെജാദ് കൊല്ലപ്പെട്ടുവെന്ന് വ്യാജ വാർത്ത
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version