അബുദാബി: യു.എ.ഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മുഹമ്മദ് റിനാഷ് അരങ്ങിലത്തോട്ട്, മുരളീധരൻ പി വി എന്നിവരുടെ വധശിക്ഷയാണ് യു.എ.ഇ നടപ്പാക്കിയത്. വിദേശകാര്യമന്ത്രാലയത്തെ യു.എ.ഇയാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കിയ വിവരം കുടുംബത്തെ അറിയിച്ചു. അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കുടുംബത്തിന് സൗകര്യം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കൊലപാതക കേസിലാണ് ഇരുവർക്കും ശിക്ഷ നടപ്പാക്കിയത്.
യുഎഇ പൗരനെ കൊലപ്പെടുത്തിയതാണ് മുഹമ്മദ് റിനാഷിനെതിരായ കേസ്. ഇന്ത്യൻ പൗരനെ വധിച്ച കേസിലാണ് മുരളീധരന് ശിക്ഷ നടപ്പാക്കിയത്. ഇരുവർക്കും മുഴുവൻ നിയമസഹായവും നൽകിയിരുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group