തിരുവനന്തപുരം– തുടർച്ചയായി ആരോപണങ്ങൾ ഉയർന്നതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ആറു മാസത്തേക്കാണ് കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തത്. എന്നാൽ, എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ല. എംഎൽഎ സ്ഥാനം രാജി വെച്ചാൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നതാണ് പാർട്ടിയുടെ നടപടിക്ക് പിന്നിലെ കാരണം.
അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടാകില്ല. ലൈംഗികാരോപണം ഉയർന്നതോടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുലിനെതിരെ വൻ പ്രതിഷേധം ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group