ചെന്നൈ: തമിഴ്നാട് കോൺഗ്രസ് നേതാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തിരുനെൽവേലി ഈസ്റ്റ് ജില്ലാ ഘടകം പ്രസിഡൻ്റ് കെപികെ ജയകുമാറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിൽനിന്നാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് അന്വേഷിക്കാൻ മൂന്ന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു.
ജയകുമാറിനെ വ്യാഴാഴ്ച മുതലാണ് കാണാതായത്. പിറ്റേന്ന് മകൻ പരാതി നൽകിയെന്നും പോലീസ് പറഞ്ഞു. ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group