തെഹ്‌റാന്‍– വരുംകാല ലോകത്ത് കൊളോണിയലിസത്തിനും ചൂഷണത്തിനും യാതൊരു സ്ഥാനവുമുണ്ടാകില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍. പരസ്പര ബഹുമാനത്തിലും പൊതുവായ താല്‍പ്പര്യങ്ങളിലും അധിഷ്ഠിതമായ സൗഹൃദബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ് ഇറാന്റെ ഉറച്ച നയമെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനിയന്‍ സംസ്‌കാരത്തില്‍ സഹിഷ്ണുതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അതോടൊപ്പം തന്നെ അനീതിക്കെതിരായ പോരാട്ടം ഈ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും പെസെഷ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. സഹിഷ്ണുതയും നീതിക്കായുള്ള നിലപാടുകളും ചേര്‍ന്ന ഈ സവിശേഷ സ്വത്വം ഇറാന്റെ കീര്‍ത്തി ലോകത്തിന് മുന്നില്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



