ജിദ്ദ – സൗദിയിലെ ആറു നഗരങ്ങളില്‍ താപനില പൂജ്യം ഡിഗ്രിക്കും താഴെയായി കുറഞ്ഞു. ഏതാനും ദിവസങ്ങളായി അതികഠിനമായ തണുപ്പാണ് ഉത്തര സൗദിയിലെ വിവിധ നഗരങ്ങളിലും പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.
തുറൈഫില്‍ മൈനസ് അഞ്ചു ഡിഗ്രിയും ഖുറയ്യാത്തില്‍ മൈനസ് നാലു ഡിഗ്രിയും അറാറിലും റഫ്ഹയിലും മൈനസ് രണ്ടു ഡിഗ്രിയും സകാക്കയിലും ഹായിലിലും മൈനസ് ഒരു ഒരു ഡിഗ്രിയുമായി താപനില കുറഞ്ഞു.
തുറൈഫില്‍ മൈനസ് അഞ്ചു ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയതെന്നും ഈ വര്‍ഷത്തെ ശൈത്യകാലത്ത് സൗദിയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിതെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group