Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    • ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    • യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    • ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    • സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മഹാദുരന്തം; പകർച്ചവ്യാധി ശ്രദ്ധിക്കണം, നാലു മന്ത്രിമാർക്ക് ചുമതല, നേരിട്ട് സഹായവുമായി ആരും വരേണ്ടെന്നും മുഖ്യമന്ത്രി

    ReporterBy Reporter01/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൽപ്പറ്റ: വയനാട്ടിലുണ്ടായത് മഹാദുരന്തമാണെന്നും ബെയ്‌ലി പാലം നിർമാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി നാലു മന്ത്രിമാർക്ക് ചുമതല നൽകിയതായും വയനാട്ടിലെ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
    ഇത് മഹാ ദുരന്തമാണ്. പകർച്ചവ്യാധി തടയാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്. ആരോഗ്യ വകുപ്പ് മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കണം. മൃതദേഹം തിരിച്ചറിയാനുള്ള സ്ഥലത്ത് ആളുകൾ തള്ളിക്കയറരുത്. ചത്ത മൃഗങ്ങളെയും കൃത്യമായി സംസ്‌കരിക്കും.
    12 മന്ത്രിമാർ വയനാട്ടിലുണ്ട്. എല്ലാവരും ഇവിടെ തുടരുന്നത് പ്രായോഗികമല്ല. റവന്യൂ, വനം, ടൂറിസം, എസ്.സി-എസ്.ടി മന്ത്രിമാർ അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി ഇവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കും. ശ്രീറാം സാംബശിവ റാവു പ്രത്യേക ഉദ്യോഗസ്ഥനായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
    മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തത്തിന് ബെയ്‌ലി പാലം നിർമാണം അനിവാര്യമാണ്. അതിനുള്ള വേഗത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാമ്പിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സംരക്ഷിക്കാനാവും വിധം ക്യാമ്പുകളിൽ ക്രമീകരണങ്ങളുണ്ടാക്കും. ക്യാമ്പിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശം.
    ക്യാമ്പിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതുസൗകര്യം ഒരുക്കും. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
    കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. പെട്ടെന്ന് സ്‌കൂളിലേക്ക് പോകാനാവില്ല. കുട്ടികൾ എവിടെയാണോ അവിടെ ഇരുന്നുകൊണ്ട് തന്നെ വിദ്യ നൽകാനാവുന്ന സ്ഥിതിയുണ്ടാക്കും.
    മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിന് അപ്പുറമാണ്. എല്ലാവർക്കും കൗൺസലിങ് നൽകും. കൂടുതൽ പേരെ ദൗത്യത്തിന്റെ ഭാഗമാക്കും. ആദിവാസി കുടുംബങ്ങളെ വനത്തിൽ നിന്ന് കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. അവർ അതിന് തയ്യാറല്ല. അവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan Wayanad disaster
    Latest News
    കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    04/10/2025
    ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    04/10/2025
    യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    04/10/2025
    ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    04/10/2025
    സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.