ജിദ്ദ- പ്രമുഖ ബിസിനസ് ട്രെയിനർ കസാക് ബെഞ്ചാലി നേതൃത്വം നൽകുന്ന ബിസിനസ് വർക് ഷോപ്പ് ജിദ്ദയിലും റിയാദിലും. സൗദിയിലെ പ്രമുഖ ബിസിനസ് സെല്യൂഷൻ സ്ഥാപനമായ ഐ.ഐ.ബി.എസും ദ മലയാളം ന്യൂസും സംയുക്തമായി ബെഞ്ചാലി അക്കാദമിക്കൊപ്പം നടത്തുന്ന സിനർജിയ(Synergia) ബിസിനസ് വർക് ഷോപ്പ് ഈ മാസം 21ന് ജിദ്ദയിലും 22-ന് റിയാദിലും നടക്കും.

ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടുന്ന ബിസിനസ് ട്രെയിനറും മോട്ടിവേഷൻ സ്പീക്കറുമാണ് കസാക് ബെഞ്ചാലി. സ്റ്റാഫ് മാനേജ്മെന്റ്, സിസ്റ്റം ബിൽഡിംഗ്, ബിസിനസിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികൾ, ബിസിനസ് ഓട്ടോ പൈലറ്റ്, ചെലവു ചുരുക്കൽ, ബ്രാന്റ് ബിൽഡിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശലീലനം നൽകും. വർക് ഷോപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0542005753 എന്ന നമ്പറിൽ ബന്ധപ്പെടണം.
Synergia ബിസിനസ് വർക് ഷോപ്പിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക