Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 22
    Breaking:
    • പഞ്ചാബിൽ മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകമുയർന്നു: സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു
    • സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം
    • ജർമനിയിൽ ഇന്ന് മുതൽ പന്തുരുളും
    • പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്
    • സ്വയം ദാനത്തിന് സന്നദ്ധരാകൂ.. രക്തം നൽകി സൗദി ദേശീയ രക്തദാന ക്യാമ്പയിന് തുടക്കമിട്ട് എംബിഎസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ ബജറ്റ്, അവതരണം തുടരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: 2024 ലെ കേന്ദ്ര ബജറ്റ് ഭാവിയിലേക്കുള്ള പാത ഒരുക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. തന്റെ ഏഴാമത്തെ ബജറ്റ് പ്രസം​ഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കൃഷി, തൊഴിൽ, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉൽപ്പാദനം, സേവനങ്ങൾ, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, നവീകരണം, ഗവേഷണവും വികസനവും, അടുത്ത തലമുറയിലെ പരിഷ്കാരങ്ങൾ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും മന്ത്രി പറഞ്ഞു.

    എല്ലാവർക്കും വിപുലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഒമ്പത് മുൻഗണനാ മേഖലകളിൽ സുസ്ഥിരമായ ശ്രമങ്ങൾ ബജറ്റ് വിഭാവനം ചെയ്യുന്നു. ഭാവി ബജറ്റുകൾ 2024 ബജറ്റിൻ്റെ ഈ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും അവർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തൊഴിൽ, വൈദഗ്ദ്ധ്യം, എം.എസ്.എം.ഇകൾ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) തുടങ്ങി രണ്ടു ലക്ഷം കോടി രൂപ ചെലവിൽ 4.1 കോടി യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ പ്രയോജനം ലഭിക്കുന്ന പദ്ധതികളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, വൈദഗ്ധ്യം എന്നിവയ്ക്കായി 1.48 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

    “തൊഴിൽ, വൈദഗ്ധ്യം, എംഎസ്എംഇകൾ, മധ്യവർഗം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കും. അഞ്ച് വർഷ കാലയളവിൽ 4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിന് അഞ്ച് പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജിന്. 2 ലക്ഷം കോടി രൂപ അനുവദിക്കും.
    ബിഹാറിൽ പുതിയ വിമാനതാവളം അനുവദിക്കുന്ന ബജറ്റ് ആന്ധ്രപ്രദേശിൽനിന്ന് ബംഗളരൂവിലേക്ക് വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു. ഇതടക്കം നിരവധി പദ്ധതികളാണ് ബിഹാറിനും ആന്ധ്രപ്രദേശിനുമായി മന്ത്രി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുസ്ഥിരമാണെന്നും മന്ത്രി പറഞ്ഞു.

    മുദ്രലോണിന്റെ പരിധി പത്തുലക്ഷത്തിൽനിന്ന് ഇരുപത് ലക്ഷമാക്കി.

    ബിഹാറിന് പുതിയ മെഡിക്കൽ കോളേജും അനുവദിച്ചു. ഗ്രാമീണ വികസനത്തിന് 2.66 ലക്ഷം കോടി രൂപ അനുവദിച്ചു. ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് പദ്ധതിയും പ്രഖ്യാപിച്ചു. ബിസിനസ് സഹചര്യങ്ങള് നേരിട്ട് പഠിക്കാൻ അവസരം. എം.എസ്.എം.ഇ കൾക്ക് ഈടില്ലാത്ത വായ്പ അനുവദിക്കും. കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി പൂർവോദയ പദ്ധതിയും പ്രഖ്യാപിച്ചു.

    ബജറ്റ് അവതരണം തുടരുകയാണ്..

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nirmala Sitaraman
    Latest News
    പഞ്ചാബിൽ മുഹമ്മദലി ശിഹാബ് തങ്ങൾക്ക് സ്മാരകമുയർന്നു: സാദിഖലി തങ്ങൾ നാടിന് സമർപ്പിച്ചു
    22/08/2025
    സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ വാഹനം മാറ്റുന്നതിനെ ചൊല്ലി തർക്കം
    22/08/2025
    ജർമനിയിൽ ഇന്ന് മുതൽ പന്തുരുളും
    22/08/2025
    പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ തട്ടിപ്പ്: മുന്നറിയിപ്പുമായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്
    22/08/2025
    സ്വയം ദാനത്തിന് സന്നദ്ധരാകൂ.. രക്തം നൽകി സൗദി ദേശീയ രക്തദാന ക്യാമ്പയിന് തുടക്കമിട്ട് എംബിഎസ്
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.