കോഴിക്കോട്– കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് പെരുവയല്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. കായലം സ്വദേശി സലീം ആണ് അപകടത്തിൽ മരിച്ചത്. മാവൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യബസ് ആണ് ബൈക്ക് യാത്രികനെ ഇടിച്ചത്.
അമിതവേഗത്തിൽ വന്ന ബസ് മുന്നിലെ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മത്സരയോട്ടത്തിനിടെ മറ്റൊരു വാഹനം എതിര്‍ദിശയില്‍ നിന്നും വരുന്നത് കാണുകയും അതിൽ ഇടിക്കാതിരിക്കാൻ ബസ് റോഡ് അരികിലേക്ക് ചേര്‍ത്തപ്പോഴാണ് സലീമിന്റെ ബൈക്കില്‍ ഇടിച്ചത്. ഇതോടെ ബസിന് അടിയിൽപ്പെട്ട സലീമിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നു. സലീം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group