Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, September 20
    Breaking:
    • റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    • ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    • ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    • കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    • മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ തിരികെ നൽകി ശുചീകരണ തൊഴിലാളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2026 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി (മലപ്പുറം): ഒരു നിമിഷത്തെ അശ്രദ്ധ, തൊട്ടുപിന്നാലെ പാഞ്ഞടുത്തത് വൻ ദുരന്തം. എന്നാൽ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിന് നടുവിൽ വിറങ്ങലിച്ചുനിന്ന ആ പിഞ്ചുജീവിതത്തിന് മുന്നിലേക്ക് അവർ രക്ഷകരായി അവതരിച്ചു. മലപ്പുറം കൊണ്ടോട്ടിക്ക് സമീപം പുളിക്കൽ – വലിയപറമ്പ് റോഡിൽ ഇന്ന് രാവിലെ 8:30 ഓടെ അരങ്ങേറിയത് നെഞ്ചിടിപ്പേറ്റുന്ന രംഗങ്ങളായിരുന്നു.

    വീട്ടുകാരുടെ കണ്ണുവെട്ടിച്ച്, തുറന്നുകിടന്ന ഗേറ്റിലൂടെ ഒരു പിഞ്ചുകുഞ്ഞ് ഇഴഞ്ഞുനീങ്ങിയത് മരണപ്പാച്ചിലുള്ള പ്രധാന റോഡിന്റെ കൃത്യം മധ്യത്തിലേക്കായിരുന്നു. ദൂരെ നിന്ന് വാഹനങ്ങൾ വേഗതയിൽ പാഞ്ഞടുക്കുമ്പോൾ, എന്തുചെയ്യണമെന്നറിയാതെ റോഡിന് നടുവിൽ ഇരിക്കുകയായിരുന്നു ആ കുരുന്ന്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആ സമയത്താണ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് അവിടേക്ക് വരുന്നത്. റോഡിന് നടുവിലെ ആ കാഴ്ച കണ്ടതും ഡ്രൈവർ വാഹനം നിർത്തി. ഒരു നിമിഷം പോലും കളയാതെ ബസിന്റെ വാതിലിൽ നിന്നും കണ്ടക്ടർ റോഡിലേക്ക് ചാടിയിറങ്ങി. പാഞ്ഞടുക്കുന്ന മറ്റ് വാഹനങ്ങൾക്ക് മുന്നിൽ നിന്നും ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് വാരിയെടുക്കുമ്പോൾ മാത്രമാണ് കണ്ടുനിന്നവർക്ക് ശ്വാസം നേരെ വീണത്.

    തുടർന്ന് ജീവനക്കാർ കുഞ്ഞിനെ സുരക്ഷിതമായി വീട്ടുകാരെ ഏൽപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാകാതെ ഒരു നിമിഷം തരിച്ചുപോയ വീട്ടുകാർക്കും നാട്ടുകാർക്കും, ആ ബസ് ജീവനക്കാർ ഇന്ന് വെറുമൊരു മനുഷ്യരല്ല; സാക്ഷാൽ രക്ഷകർ തന്നെയാണ്. ഒരൊറ്റ നിമിഷത്തിന്റെ അശ്രദ്ധ എത്ര വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു എന്നതിന്റെ ഞെട്ടിക്കുന്ന ഓർമ്മപ്പെടുത്തൽ കൂടിയായി ഈ സംഭവം.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pulikkal Valiyaparamb
    Latest News
    റോഡിലിറക്കാൻ അനുമതിയുള്ള ഏതു വാഹനവും ഇറക്കുക തന്നെ ചെയ്യും, തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല-കെ.എം ഷാജി
    20/09/2026
    ഇൻഡോറിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി: വിദ്യാർത്ഥികൾക്ക് പകരം അന്ധഭക്തരെ സൃഷ്ടിക്കാനാണ് ഭരണകൂട ശ്രമമെന്ന് ആരോപണം
    20/09/2026
    ഏഷ്യൻ ഗെയിംസിൽ വർണ്ണാഭമായി സൗദിയുടെ മാർച്ച്പാസ്റ്റ്
    19/09/2026
    കുദു കേളി സഫാ മക്കാ കപ്പ് ക്രിക്കറ്റ്: രണ്ടാം വാരത്തിൽ മൂന്ന് ആവേശപ്പോരാട്ടങ്ങൾ
    19/09/2026
    മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ 13,000 ഡോളറിന്റെ ആഭരണങ്ങൾ തിരികെ നൽകി ശുചീകരണ തൊഴിലാളി
    19/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.