Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, August 31
    Breaking:
    • നടുക്കടലിൽ 49 ദിനങ്ങൾ| Story of the Day| Aug:31
    • സൗദിയിൽ സെയിൽസ് എഞ്ചിനീയർ ഒഴിവ്
    • അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നു: വി.ഡി. സതീശൻ
    • ഹമാസ് വക്താവ് അബൂ ഉബൈദ ഗാസയിൽ കൊല്ലപ്പെട്ടു
    • ക്രോക്സ് ചെരുപ്പിനുള്ളിൽ വിഷപ്പാമ്പ്: കടിയേറ്റ് യുവ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സുപ്രഭാതം പത്രത്തിനെതിരെ ചന്ദ്രികയിൽ രൂക്ഷവിമർശനവുമായി ലേഖനം, മുസ്ലിം സംഘശക്തിയെ തകർക്കാൻ നീക്കമെന്ന് ആരോപണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/04/2024 Latest Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയിലെ ഒരു വിഭാഗവും തമ്മിൽ തർക്കം രൂക്ഷമാകുന്നതിനിടെ ലീഗിന്റെ മുഖപത്രമായ ചന്ദ്രികയും സമസ്തയുടെ മുഖപത്രമായ സുപ്രഭാതവും നേർക്കുനേർ ഏറ്റുമുട്ടലിൽ. കഴിഞ്ഞ ദിവസം സുപ്രഭാതം ദിനപത്രത്തിൽ ലീഗിനെയും ചന്ദ്രികയെയും വിമർശിച്ച് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എഴുതിയ ലേഖനത്തിന് മറുപടിയുമായി ഇന്ന് ചന്ദ്രികയിൽ ഡോ മോയിൻ മലയമ്മ ലേഖനം എഴുതി. ഹമീദ് ഫൈസി എഴുതിയ ലേഖനത്തിനുള്ള മറുപടിയാണ് ചന്ദ്രികയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലുള്ളത്.

    ലേഖനത്തിൽനിന്ന്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ കുറച്ചു കാലങ്ങളായി സുപ്രഭാതം ദിന പത്രത്തിലെ വാർത്തകളും അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഹമീദ് ഫൈസിയുടെ കുടില ചെയ്തികളും സമൂഹത്തിന്റെ സൗഹാർദാന്തരീക്ഷവും രാഷ്ട്രീയ അച്ചടക്കവും സാമൂഹിക കെട്ടു റപ്പും തകർക്കുന്നതാണെന്നും ചന്ദ്രികയിലെ ലേഖനത്തിൽ ആരോപിക്കുന്നു. തോളിലിരുന്ന് ചെവി തിന്നുകയും സമുദായത്തിൻ്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യ ഹേതുവായ ചേർന്നുനിൽപ്പിനെ തുരങ്കം വക്കുകയും ചെയ്യുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതിൽ നിന്നു പിന്തിരിപ്പിച്ചേ മതിയാകൂവെന്നും ചന്ദ്രിക ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

    തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച കഴിഞ്ഞ രണ്ടു മാസവും സംഘടന പ്രശ്നങ്ങൾ വർധിച്ചുവന്ന കഴിഞ്ഞ ഒന്നര വർഷത്തെയും സുപ്രഭാതത്തിന്റെ കോപ്പികൾ പരിശോധിച്ചാൽ മുസ്ലിം ലീഗിനെ ഒരു അപരനായി കണ്ട് വേട്ടയാടുന്ന ശൈലിയാണ് സ്വീകരിച്ചത് എന്ന് മനസിലാകും. മുസ്‌ലിം ലീഗ് അപരന്മാരായി ചിത്രീകരിക്കുകയും സമകാലിക വിഷയങ്ങ ളിലെല്ലാം ‘വഴങ്ങാത്ത’ ലീഗാണ് പ്രശ്‌നക്കാർ എന്നും വരുത്തിതീർക്കാനുള്ള ഒരു വ്യാജ ശ്ര മം ഇതിന്റെ വാർത്തയെഴുത്തു ശൈലിയിൽ നിറഞ്ഞുനിന്നതായി കാണാം. 90% സുപ്രഭാതം വരിക്കാരും സമസ്തക്കാരായ ലിഗുകാ
    രാണെന്നതാണ് പരമാർത്ഥം. ഇവരുടെ മനസ്സിൽ നൂറു മാർക്കാണ് ഇരു കൂട്ടായ്‌മകൾ ക്കുമുള്ളത്. ഇവരെക്കൊണ്ടാണ് ഈ പത്രം നിലനിൽക്കുന്നതും വിജയകരമായി അതി ജീവിക്കുന്നതും. എന്നിട്ടും ചേർന്നു നിൽക്കേ ണ്ട സ്വന്തം ശരീരത്തിനു നേരെ ഒരു വിഭാഗീയ ശ്രമങ്ങൾ പലപ്പോഴായി പ്രതം നട ത്തിക്കൊണ്ടിരിക്കുന്നുവെന്നത് ഖേദകരമാ ണ്.

    സി.ഐ.സി വിഷയ പരിഹാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാന ഉമറാക്കൾ ആ ത്മാർത്ഥതയോടെ യോഗം ചേരുമ്പോൾ സു പ്രഭാതം അതിനെ റിപ്പോർട്ട് ചെയ്യുന്നത് ‘സ് മസ്ത‌യും ലീഗും ചർച്ച നടത്തി’ എന്ന തല ക്കെട്ടിലാണ്. സത്യസന്ധമായ ഒരു പരിഹാ രശ്രമത്തെ രാഷ്ട്രീയവത്‌കരിക്കാനും എതിർ പക്ഷത്തു നിൽക്കുന്ന പ്രശ്‌നക്കാരനായ ക ക്ഷി ലീഗാണെന്നും വരുത്തിതീർക്കാനുള്ള ചില കുടില മനസ്സിന്റെ അജണ്ടകളാണ് ഈ റിപ്പോർട്ടിംഗ് രീതിയിലൂടെ പ്രകടമാകുന്നത്. വഖഫ്/ സംവരണ ചർച്ചാ കാലങ്ങളിലെല്ലാം ഇത്തരത്തിലുള്ള ധാരാളം വാർത്താകുറിപ്പു കൾ പത്രത്തിൽ വന്നതായി കണ്ടെത്താൻ കഴിയും.

    പത്രം കത്തിച്ചതുമായി ബന്ധപ്പെട്ട് സുപ്രഭാ തത്തിൽ വന്ന വാർത്തകളുടെ ആഘോഷമാലയും നാം കണ്ടതാണ്. നിരന്തരം സുപ്രഭാതം വരിചേരുകയും പലരെയും സ്വന്തം ചെലവിൽ വരിചേർത്തുകയും ചെയ്‌തിരുന്ന മുഖ്‌ലിസ്വായ ഒരു സമസ്തക്കാരന് താൻ ഇഷ്ടപ്പെടുന്ന പത്രത്തിൽ കമ്യൂണിസ്റ്റ് പ്രചാ രണം അതിരുവിട്ട നിലയിൽ കാണേണ്ടിവ രുമ്പോഴുള്ള സ്വാഭാവികമായ മാനസിക വിഷമ പ്രകടനവും പ്രതിഷേധവും മാത്രമായി രുന്നു ഈ സംഭവം. ഇത് അദ്ദേഹത്തിന്റെ മാ ത്രം കാര്യവുമല്ല, സുപ്രഭാതം പത്രത്തെ അതിരറ്റ് സ്നേഹിക്കുന്ന കേരളത്തിലെ ആയി രക്കണക്കിന് സമസ്തക്കാരുടെ മനസ്സുകൂ ടിയായിരുന്നു. എന്നിട്ടും ഇതിനെ രാഷ്ട്രിയ വത്കരിക്കാനും ലിഗിനെതിരെ രോഷാഗ്‌നി കത്തിക്കാനുമുള്ള ഒരു അസുലഭ അവസര വും ആയുധവുമായി പൊക്കിപ്പിടിക്കാനും എല്ലാവിധ നാലാംകിട പണിയും സുപ്രഭാതം ചെയ്‌തു. ആരെയോ സന്തോ ഷിപ്പിക്കാൻ വേണ്ടി നൃത്തം ചെയ്യുന്ന സു പ്രഭാതത്തെയാണ് ഇത്തരം ഘട്ടങ്ങളിൽ നാം കാണ്ടത്. സ്വന്തമായി നിൽക്കുന്ന അഭിമാനകരമായ പ്ലാ റ്റ്ഫോമിനെ പോലും ഇഞ്ചിഞ്ചായി അടിച്ചു തകർക്കുന്ന ഖേദകരവും വേദനാജനകവു മായ പണികളാണ് ഇത്തരം നിർമിത വാർ ത്തകളിലൂടെ സുപ്രഭാതം ചെയ്‌തുകൊണ്ടി രുന്നത്.

    കേരളീയ മുസ്‌ലിം സംഘശക്തിയെ ക്ഷയിപ്പിക്കുന്നതിന് സുപ്രഭാതം എന്ന പത്രമുപയോഗിച്ച് പരമാവധി ചെയ്യു കയും ഇലക്ഷൻ കാലത്ത് പിന്നിലിരുന്ന് ലീഗ് വിരുദ്ധ വികാരത്തെ പരമാവധി കത്തിക്കു കയും അതിന് തൻ്റെ ആശിർവാദത്തിൽ വ ളർന്ന ശജറ വിഭാഗത്തെ പരമാവധി ഉപയോ ഗപ്പെടുത്തുകയും ആ ലിഗ് വിരുദ്ധത കമ്യൂ ണിസ്റ്റനുകൂല വോട്ടായി പെട്ടിയിൽ സുഭദ മായി വീണുവെന്ന് ഉറപ്പാവുകയും ചെയ്തതതിനു ശേഷം, രണ്ടു ദിവസം കൂടി വിശ്രമമെടുത്ത്, ‘സുഹൃത്തുക്കളേ, ലിഗിനെയും സമ സയെയും തമ്മിലടിപ്പിക്കാൻ ആരും വരരുത്. രണ്ടിനെയും ഭിന്നിപ്പിക്കുന്ന ശത്രുവിനെ കരുതിയിരിക്കുക’ എന്ന സൂപ്പർ ഡയലോഗ് അടിച്ച് മുന്നോട്ടു വരുന്നതിനു പിന്നിലെ തി കഞ്ഞ കാപട്യം തിരിച്ചറിയേണ്ടതുണ്ടെന്നും ചന്ദ്രിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ വ്യക്തമാക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നടുക്കടലിൽ 49 ദിനങ്ങൾ| Story of the Day| Aug:31
    31/08/2025
    സൗദിയിൽ സെയിൽസ് എഞ്ചിനീയർ ഒഴിവ്
    31/08/2025
    അഴിമതി മൂടിവെക്കാന്‍ സര്‍ക്കാര്‍ പൈങ്കിളി കഥകൾ പറഞ്ഞ് ജനങ്ങളെ കയ്യിലെടുക്കുന്നു: വി.ഡി. സതീശൻ
    31/08/2025
    ഹമാസ് വക്താവ് അബൂ ഉബൈദ ഗാസയിൽ കൊല്ലപ്പെട്ടു
    31/08/2025
    ക്രോക്സ് ചെരുപ്പിനുള്ളിൽ വിഷപ്പാമ്പ്: കടിയേറ്റ് യുവ ഐ.ടി ജീവനക്കാരന് ദാരുണാന്ത്യം
    31/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.