റിയാദ്- സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ വിദേശി വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി, പിജി പഠനത്തിന് അവസരം. സൗദിയിലുള്ളവര്‍ക്ക് ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെ ഡിഗ്രിക്കും മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ പിജിക്കും അപേക്ഷിക്കാം. സൗദിക്ക് പുറത്തുനിന്നുള്ളവര്‍ക്ക് ഡിഗ്രിക്ക് മെയ് ഒന്നു മുതല്‍ ജൂണ്‍ 14 വരെയും പിജിക്ക് മെയ് ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെയും അപേക്ഷിക്കാം. https://studyinsaudi.moe.gov.sa/ വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group