- മധ്യ സിറിയയിലെ പാല്‍മിറയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക് – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ വീണ്ടും വീറ്റോ ചെയ്ത് അമേരിക്ക. 15 അംഗ രക്ഷാ സമിതിയിലെ മറ്റെല്ലാ അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ യു.എന്നിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡര്‍ റോബര്‍ട്ട് വുഡ് പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു.
ബന്ദികളെ മോചിപ്പിക്കുക, ഫലസ്തീന്‍ തടവുകാരെ കൈമാറുക, ഇസ്രായില്‍ സേനയെ ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കരടു പ്രമേയം ഉന്നയിച്ചു. ബന്ദികളെ മോചിപ്പിക്കാതെ ഗാസയില്‍ നിരുപാധികമായ വെടിനിര്‍ത്തലിനെ ഞങ്ങള്‍ പിന്തുണക്കില്ലെന്ന് രക്ഷാ സമിതിയിലെ യു.എസ് പ്രതിനിധി പറഞ്ഞു.
അതേസമയം, മധ്യസിറിയയിലെ പാല്‍മിറ നഗരത്തില്‍ ഇസ്രായില്‍ ഇന്ന് നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഇന്‍ഡസ്ട്രിയല്‍ ഏരിയയും ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രണം നടത്തിയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ പെട്ട പൈതൃക നഗരമാണ് പാല്‍മിറ. 2015 ല്‍ ഐ.എസ് ഭീകരര്‍ പാല്‍മിറ നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കുകയും നഗരത്തിന്റെ ഭാഗങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് നഗരത്തിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം തിരിച്ചുപിടിക്കുകയായിരുന്നു.