Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ; പിടിയിലായത് ആന്ധ്രയിൽനിന്ന്

    ReporterBy Reporter24/05/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാസർകോട്: കാഞ്ഞങ്ങാട്ട് വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെ പത്തു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കുടക് സ്വദേശി പി.എ സലീമാ(35)ണ് പിടിയിലായത്. ആന്ധ്രാപ്രദേശിൽ നിന്നാണ് പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
    കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിൽ ഉറക്കത്തിലായിരുന്ന 10 വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണം കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സ്വന്തം ഫോൺ ഉപയോഗിക്കാതെ മറ്റൊരു ഫോണിൽ നിന്ന് പ്രതി വീട്ടിലേക്ക് വിളിച്ചതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്.
    പ്രതി വിവാഹം കഴിച്ചത് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതിയെ ആണ്. ഇയാൾ വീട്ടിലേക്ക് ഭാര്യയെ മറ്റൊരാളുടെ ഫോണിൽ നിന്ന് വിളിച്ചതാണ് അന്വേഷണത്തിൽ നിർണായമായത്. തുടർന്ന് പ്രതിയുടെ ലൊക്കേഷൻ മനസിലാക്കിയ പോലീസ് ഇയാളെ ആന്ധ്രാ പ്രദേശിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് രാത്രിയോട് കൂടി പ്രതിയുമായി അന്വേഷണ സംഘം കാഞ്ഞങ്ങാട്ട് എത്തുമെന്നാണ് വിവരം. ഇയാൾ മുൻപും പോക്‌സോ, പിടിച്ചുപറി കേസുകളിലെ പ്രതിയായിരുന്നുവെന്നാണ് കണ്ടെത്തൽ.
    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ട് വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്‌സോ കേസിൽ ഇയാൾ പ്രതിയാണ്. ഇതിൽ മൂന്ന് മാസം റിമാൻഡിലായിരുന്നു. ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഒരു വർഷത്തിലധികമായി പ്രതി സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും അതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് തടസ്സമായതെന്നും പോലീസ് പറഞ്ഞു.
    ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കിൽ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Kasargod torturing case
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.