Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചു പേർ ഷോക്കേറ്റ് മരിച്ചു, നാലു പേർക്ക് പരിക്ക്
    • സ്കൂളിൽ പോകുന്നതിനിടെ അപകടം; പിതാവിന്റെ കണ്മുന്നിൽ വെച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
    • ഈജിപ്തില്‍ ബസ് മറിഞ്ഞ് രണ്ടു മരണം, 31 പേര്‍ക്ക് പരിക്ക്
    • നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    • ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ആം ആദ്മി എം.പി സ്വാതിയെ മർദ്ദിച്ച കേസ്; കെജ്‌രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ

    DeskBy Desk18/05/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യുഡൽഹി – എ.എ.പി രാജ്യസഭാംഗം സ്വാതി മാലിവാളിനെ ആക്രമിച്ചുവെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ പി.എ ബൈഭവ് കുമാർ അറസ്റ്റിൽ. കെജ്‌രിവാളിന്റെ വസതിയിൽ നിന്നാണ് അറസ്റ്റ്. തുടർന്ന് സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
    ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാളിനെ സന്ദർശിക്കാൻ തിങ്കളാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ കൈയേറ്റം ചെയ്തുവെന്ന പരാതിയിലാണ് ഡൽഹി പോലീസിന്റെ അറസ്റ്റ്.
    അതിനിടെ, സ്വാതി മലിവാളിന്റെ കാലിനും താടിയിലും കണ്ണിന് താഴെയും പരിക്കുണ്ടെന്ന് ചികിത്സിച്ച എയിംസ് ആശുപത്രയുടെ മെഡിക്കൽ റിപോർട്ട് പുറത്തുവന്നു.
    കേസുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് സ്വാതി മലിവാളിനെതിരെ ആംആദ്മി പാർട്ടി ഉന്നയിച്ചത്. പാർട്ടി എം.പിയായ അവർ ഇപ്പോൾ ബി.ജെ.പിക്കു വേണ്ടിയാണ് കളിക്കുന്നതെന്നാണ് ഇതിൽ പ്രധാന ആരോപണം. സ്വാതി മലിവാൾ നിരവധി കേസുകൾ അഭിമുഖീകരിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ബി.ജെ.പി അവരെ പേടിപ്പിക്കുന്നുന്നുമുണ്ട്. ബി.ജെ.പിയുമായുള്ള ഗൂഢാലോചനയുടെ തുടർച്ചയാണ് സ്വാതിയുടെ നാടകമെന്ന് മന്ത്രി അതിഷി മർലേന ഉൾപ്പെടെയുള്ള ആപ് നേതാക്കൾ പ്രതികരിച്ചിരുന്നു.
    എന്നാൽ, ഇന്നലെ പാർട്ടിയിൽ വന്നവർ 20 വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന തന്നെ ബി.ജെ.പി ഏജന്റായി മുദ്രകുത്തി വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും നീതിക്കായി പോരാട്ടം തുടരുമെന്നും ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ കൂടിയായ സ്വാതി മലിവാൾ എം.പി പ്രതികരിച്ചു. എന്തായാലും പാർട്ടി എം.പിയും പാർട്ടി മുഖ്യന്റെ പി.എയും തമ്മിലുള്ള നിയമയുദ്ധവും രാഷ്ട്രീയ പോരുകളും ആം ആദ്മിയിൽ പുതിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AAP MP Swati assault case Baibhav Kumar arrested Kejriwal's PA
    Latest News
    ഹൈദരാബാദിൽ ജന്മാഷ്ടമി ഘോഷയാത്രയ്ക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി; അഞ്ചു പേർ ഷോക്കേറ്റ് മരിച്ചു, നാലു പേർക്ക് പരിക്ക്
    18/08/2025
    സ്കൂളിൽ പോകുന്നതിനിടെ അപകടം; പിതാവിന്റെ കണ്മുന്നിൽ വെച്ച് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
    18/08/2025
    ഈജിപ്തില്‍ ബസ് മറിഞ്ഞ് രണ്ടു മരണം, 31 പേര്‍ക്ക് പരിക്ക്
    18/08/2025
    നവജാത ശിശുക്കളിൽ രോഗങ്ങൾ നേരെത്തെ അറിയാൻ ജനിതക പരിശോധന
    18/08/2025
    ലീഗ് വൺ – നിലവിലെ ചാമ്പ്യന്മാർക്ക് വിജയം
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.