Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 25
    Breaking:
    • സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    • എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    • ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    • കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    • കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    കോഴിക്കോട് താമരശ്ശേരിയിൽ പോലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌08/03/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈയിലുണ്ടായിരുന്ന ലഹരിപ്പൊതി അപ്പാടെ വിഴുങ്ങിയ യുവാവ് മരിച്ചു. താമരശ്ശേരി മൈക്കാവ് അമ്പായത്തോട് സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഓമശ്ശേരി കരിമ്പാലക്കുന്നിലാണ് ഷാനിദ് താമസിക്കുന്നത്.

    ഇന്നലെ രാത്രി 9.30-ഓടെ നൈറ്റ് പെട്രോളിങ്ങിനിടെയാണ് ഷാനിദിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസിനെ കണ്ടതോടെ രക്ഷപ്പെടാനായി ഇയാളുടെ ശ്രമം. തുടർന്ന് ഇയാളിൽനിന്നും രണ്ട് കവർ എം.ഡി.എം.എ കണ്ടെടുത്തെങ്കിലും ഇത് കവറോടെ വിഴുങ്ങി രക്ഷപ്പെടാനായി ശ്രമം. തുടർന്ന് പോലീസ് ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നാലെ ഡോക്ടർമാരുടെ നിർദേശാനുസരണം കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിഴുങ്ങിയത് എം.ഡി.എം.എ ആണെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. 130 ഗ്രാം എം.ഡി.എം.എ കൈയിൽ ഉണ്ടായിരുന്നെന്നും അത് വിഴുങ്ങിയെന്നും യുവാവ് മൊഴി നൽകിയതായി പോലീസ് പ്രതികരിച്ചു.

    ചികിത്സയ്ക്കിടെ ഇയാളുടെ വയറ്റിൽ നിന്ന് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തിയതായി ആശുപത്രി വൃത്തങ്ങൾ സ്ഥിരീകരിച്ചതായും പോലീസ് വ്യക്തമാക്കി. സി.ടി സ്‌കാൻ, എൻഡോസ്‌കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരി പോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്.

    എന്നാൽ, വയറിനുള്ളിലെ പ്ലാസ്റ്റിക് സാന്നിധ്യമാണോ അതോ അമിത അളവിൽ ലഹരി ശരീരത്തിൽ എത്തിയതാണോ മരണകാരണം എന്നതിൽ പോസ്റ്റ്‌മോർട്ടം റിപോർട്ടിന് ശേഷമെ വ്യക്തത ലഭിക്കൂവെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനായി കാത്തിരിക്കുകയാണെന്നും ശേഷം മൃതദേഹം കുടുംബത്തിന് കൈമാറുമെന്നും പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    drug death Kozhikode MDMA thamarassery police
    Latest News
    സൗദിയില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നു; ഏപ്രില്‍ 18 വരെ
    25/03/2026
    എം.കെ മുനീറിന്റെ വായ്പ അടച്ചുതീർത്ത് മുസ്ലിം ലീഗ്: ജപ്തി ഭീഷണി ഒഴിവാക്കിയത് 49 ലക്ഷം രൂപ അടച്ച്
    25/03/2026
    ശത്രുക്കളുടേതല്ലാത്ത കപ്പലുകള്‍ക്ക് ഹുര്‍മുസിലൂടെ കടന്നുപോകാമെന്ന് യു.എന്നില്‍ ഇറാന്‍
    25/03/2026
    കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി
    25/03/2026
    കുതിരയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി പെൺകുട്ടി നിദ: ദുബൈ ക്രൗൺ പ്രിൻസ് എൻഡുറൻസിൽ സ്വന്തമാക്കിയത് രണ്ടാം സ്ഥാനം
    25/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.