Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • റിയാദില്‍ അഞ്ചു ഡ്രോണുകളും മിസൈലും തകര്‍ത്തു
    • ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്ട്രേഷൻ ആരംഭിച്ചു
    • ചുരം കയറാതെ 10 മിനിറ്റ് കൊണ്ട് കോഴിക്കോട് നിന്ന് വയനാട് എത്താം; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
    • പത്തൊമ്പതുകാരി ജാസ്‌ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
    • ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    രാഹുൽ മാങ്കുട്ടത്തിലിന് കുരുക്ക് മുറുകി; അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കുട്ടത്തിലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. പരാതിയോടൊപ്പം പുതിയ ശബ്ദരേഖകൾ, ഫോൺ രേഖകൾ, ചാറ്റ് സന്ദേശങ്ങൾ തുടങ്ങിയ തെളിവുകളും കൈമാറിയിരിക്കുന്നു. ഈ പരാതി ഉടൻ തന്നെ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് സൂചന.

    പുതിയ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്നതിന് പിന്നാലെയാണ് അതിജീവിതയുടെ ഈ നീക്കം. നേരത്തെ തന്നെ പരാതി മുഖ്യമന്ത്രിക്ക് നൽകുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. കുറേകാലമായി തുടരുന്ന മാനസിക സമ്മർദ്ദം, അധിക്ഷേപങ്ങൾ, അക്രമ സംഭവങ്ങൾ എന്നിവയാണ് അതിജീവിതയെ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരാതിയുടെ പശ്ചാത്തലത്തിൽ പുതിയ ശബ്ദരേഖകളും ചാറ്റുകളും സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ഒരു ശബ്ദരേഖയിൽ രാഹുൽ മാങ്കുട്ടത്തിൽ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന സംഭാഷണമാണ് ഉള്ളത്. മറ്റൊരു ചാറ്റ് സന്ദേശത്തിൽ “കുഞ്ഞിനെ വേണം” എന്ന് രാഹുൽ പറയുന്നത് പുറത്തുവന്നു. ഈ തെളിവുകൾ അതിജീവിതയുടെ പരാതിയോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചു. ഫോൺ കോൾ റെക്കോർഡുകളും ഈ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പരാതിയുടെ ഭാഗമാണ്.

    രാഹുൽ മാങ്കുട്ടത്തിൽ ഇതുവരെ ആരാപണങ്ങൾക്കും പരാതികൾക്കുമെതിരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ പാർട്ടി സസ്പെൻഷനിലായ അദ്ദേഹം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിലും പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് നേതാവ് സജ്ന ബി. സാജന്റെ പരാതിയും പാർട്ടി ഹൈക്കമാൻഡിലെത്തിയ സാഹചര്യത്തിൽ, ഈ പുതിയ പരാതി കോൺഗ്രസിനകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Rahul Mamkootathil Sexual Allegation Survivor response youth congress
    Latest News
    റിയാദില്‍ അഞ്ചു ഡ്രോണുകളും മിസൈലും തകര്‍ത്തു
    06/03/2026
    ഖത്തറിൽ ട്രാൻസിറ്റിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സൗദി വഴി മടങ്ങാം; എംബസി രജിസ്ട്രേഷൻ ആരംഭിച്ചു
    06/03/2026
    ചുരം കയറാതെ 10 മിനിറ്റ് കൊണ്ട് കോഴിക്കോട് നിന്ന് വയനാട് എത്താം; ട്വിൻ ടണൽ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി
    06/03/2026
    പത്തൊമ്പതുകാരി ജാസ്‌ലിയ ജോൺസന്റെ അപകടമരണം: പ്രതി ഡോ. സിറിയക് ജോർജ് പിടിയിൽ
    06/03/2026
    ഖാംനഇയുടെ നയങ്ങള്‍ തുടരുന്ന പുതിയ ഇറാന്‍ നേതാവിനെ അംഗീകരിക്കില്ലെന്ന് ട്രംപ്
    06/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.