മലപ്പുറം: തിരൂരിൽ പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. പീഡന ശേഷം വീഡിയോ പകർത്തി കുട്ടിയെ യുവതി ഭീഷണിപ്പെടുത്തുകയായിരുന്നു. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തിയത് യുവതിയുടെ ഭർത്താവ് തിരൂർ ബി.പി അങ്ങാടി സ്വദേശി സാബിക് ആണെന്നും ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
സാബികും സത്യഭാമയും ലഹരിക്കടിമകളാണ്. കുട്ടിക്കും ഇവർ ലഹരികൊടുക്കാൻ ശ്രമിച്ചിരുന്നു. പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈയിൽ നിന്ന് ഇവർ പണം വാങ്ങിയതായും പോലീസ് പറഞ്ഞു. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ഇവർ 15-കാരനോട് ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിലാണ് തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയത്.