തൃശൂർ– തൃശൂർ ആറ്റൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി. ക്വാറിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി. ആറ്റൂർ സ്വദേശിനിയായ സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. ഗർഭം വീട്ടുകാരിൽ നിന്ന് മറച്ചു വെക്കാനായി സ്വപ്ന എട്ടാം മാസം അബോർഷന് മരുന്നുകൾ കഴിച്ചിരുന്നു. എന്നിട്ടും കുഞ്ഞിനെ പ്രസവിച്ച യുവതി ബാഗിലാക്കി ക്വാറിയിൽ ഉപേക്ഷിക്കുകയായിരുന്നു.
അമിത രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ നേടിയതോടെയാണ് സംഭവം പുറലോകമറിഞ്ഞത്. സംഭവം ചെറുതുരുത്തി പോലീസ് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. അഴുകി ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. പ്രസവിച്ച സമയത്ത് തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യത്തിൽ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



