Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 20
    Breaking:
    • ഹജ് 2025: മെട്രോ, റോഡ് യാത്രാ സൗകര്യങ്ങൾ വിലയിരുത്തി മന്ത്രി; റോഡുകളിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതികളുടെ വിപുലീകരണം ആരംഭിച്ചു
    • ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രിയുടെ സന്ദര്‍ശനം
    • അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടി; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
    • ‘ബോധമുള്ള രാജ്യം രസത്തിന് കുഞ്ഞുങ്ങളെ കൊല്ലില്ല’; ഇസ്രായിൽ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാർട്ടി നേതാവ് യേർ ഗൊലാൻ
    • വീഡിയോ വൈറലായി: പർദ ധരിച്ച് വാഹനാഭ്യാസം നടത്തിയ യുവാവ് കസ്റ്റഡിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വഖഫ് ഭേദഗതി നിയമത്തിൻ്റെ മുനയൊടിക്കുന്ന സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതാർഹം – വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/04/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊണ്ടോട്ടി: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച് നേരത്തെ ഉയര്‍ന്നുവന്ന ആശങ്കകള്‍ ശരിവെക്കുന്നതും കേന്ദ്ര സർക്കാറിൻ്റെ വാദങ്ങളുടെ മുനയൊടിക്കുന്നതുമാണ് സുപ്രീംകോടതിയുടെ ഇടപെടലെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സംയുക്ത സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

    ഭരണഘടനാപരമായി പൗരന്മാര്‍ക്കും, ഓരോ മതവിഭാഗങ്ങള്‍ക്കും ലഭിക്കേണ്ട അവകാശങ്ങളെ ഹനിക്കുന്ന നിയമങ്ങള്‍ നടപ്പക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇപ്പോഴുള്ള വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നുമുള്ള കോടതിയുടെ അഭിപ്രായം പ്രതീക്ഷ നൽകുന്നതും ഇന്ത്യന്‍ ജ്യുഡീഷറിയുടെയും, ഭരണഘടനാ അവകാശങ്ങളുടെയും അന്തസ്സ് ഉയര്‍ത്തുന്ന തുമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓരോ മത വിഭാഗങ്ങളുടെയും വ്യത്യസ്തമായ സംവിധാനങ്ങളിലേക്ക് ഇതര മതവിഭാഗങ്ങളെ കൂടി തിരുകി കയറ്റാനുള്ള ശ്രമങ്ങളെയാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ഇത് ഇന്ത്യന്‍ ജ്യുഡീഷറിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതാണെന്നും യോഗം വിലയിരുത്തി.

    അതേ സമയം, വഖഫ് നിയമത്തിന് സ്റ്റേയില്ലാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ നടക്കുന്ന നിയമ പോരാട്ടത്തിൽ അതീവ ജാഗ്രത ഹരജിക്കാരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും യോഗം ഓർമ്മിപ്പിച്ചു.വഖഫ് നിയമം മറയാക്കി രാജ്യത്ത് വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയും, വിഭാഗീയതയും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.

    വഖഫ് സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ വിസ്ഡം പണ്ഡിതസഭയുടെയും വിസ്ഡം യൂത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. മെയ് 11 ന് പെരിന്തല്‍മണ്ണയില്‍ നടത്തുന്ന കേരള സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു.സംസ്ഥാന പ്രസിഡണ്ട് പി.എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ് മദനി പറപ്പൂര്‍, അബൂബക്കര്‍ സലഫി, ജന:സെക്രട്ടറി ടി.കെ അശ്റഫ്, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, സി.പി സലീം, അബ്ദുല്‍ മാലിക് സലഫി, ശരീഫ് ഏലാംങ്കോട്, കെ. സജ്ജാദ്, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് താജുദ്ദീന്‍ സ്വലാഹി, ജന:സെക്രട്ടറി ടി.കെ നിഷാദ് സലഫി, ഹാരിസ് കായക്കൊടി, അന്‍ഫസ് മുക്രം, ഡോ. ഫസ്‌ലു റഹ്‌മാന്‍, ഡോ. നസീഫ് പി.പി, സിനാജുദ്ദീന്‍, അബ്ദുല്ല അന്‍സാരി, ഫിറോസ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന: സെക്രട്ടറി മുഹമ്മദ് ഷമീല്‍, ഷബീബ് മഞ്ചേരി, ഡോ. അബ്ദുല്ല ബാസില്‍, സ്വഫ്‌വാന്‍ ബറാമി, സുജൈദ് പാണ്ടിക്കാട്, അസ്ഹര്‍ ചാലിശ്ശേരി, അബ്ദുല്‍ മാജിദ്, ഖാലിദ് മങ്കട, ജസീല്‍ കൊടിയത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Supreme court Waqaf Wisdom
    Latest News
    ഹജ് 2025: മെട്രോ, റോഡ് യാത്രാ സൗകര്യങ്ങൾ വിലയിരുത്തി മന്ത്രി; റോഡുകളിൽ ചൂട് കുറയ്ക്കാനുള്ള പദ്ധതികളുടെ വിപുലീകരണം ആരംഭിച്ചു
    20/05/2025
    ഹജ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പുണ്യസ്ഥലങ്ങളില്‍ ഹജ്, ഉംറ മന്ത്രിയുടെ സന്ദര്‍ശനം
    20/05/2025
    അജ്ഞാതസംഘം വീട്ടില്‍ കയറി വെട്ടി; ഭര്‍ത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
    20/05/2025
    ‘ബോധമുള്ള രാജ്യം രസത്തിന് കുഞ്ഞുങ്ങളെ കൊല്ലില്ല’; ഇസ്രായിൽ ഭരണകൂടത്തിനെതിരെ പ്രതിപക്ഷ പാർട്ടി നേതാവ് യേർ ഗൊലാൻ
    20/05/2025
    വീഡിയോ വൈറലായി: പർദ ധരിച്ച് വാഹനാഭ്യാസം നടത്തിയ യുവാവ് കസ്റ്റഡിയിൽ
    20/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.