പെരിന്തൽമണ്ണ: രാജ്യസുരക്ഷക്ക് ഭീഷണിയായി ഉയർന്നുവരുന്ന ഭീകരതക്കെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ രാഷ്ട്രീയ കക്ഷികളും ജനവിഭാഗങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ഈവനിങ് ഈവ് ആവശ്യപ്പെട്ടു
ധർമ്മസമരത്തിന്റെ വിദ്യാർത്ഥി കാലം എന്ന പ്രമേയത്തിൽ മെയ് 11ന് ഞായറാഴ്ച പെരിന്തൽമണ്ണ എക്സിബിഷൻ ഗ്രാണ്ടിൽ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായാണ് സൊല്യൂഷൻ ഈവനിംഗ് ഈവ് സംഘടിപ്പിച്ചത്.
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുവാനും വിദ്യാർഥികൾക്കിടയിലെ അധാർമിക പ്രവണതകൾക്ക് പ്രതിരോധം തീർക്കുവാനുമാണ് സൊല്യൂഷൻ സംഘടിപ്പിച്ചത്. സൊല്യൂഷൻ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. – വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യൂ മുഹമ്മദ് മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ ഡോ.അൻഫസ് മുക്രം, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പി പി നസീഫ് വി സ്‌ഡം സംസ്ഥാന പ്രവർത്തക സമിതി അംഗം
റഷീദ് മാസ്റ്റർ കാരപ്പുറം, സുബ്ഹാൻ അൽഹികമി, സഫ്‌വാൻ ബറാമി അൽഹികമി, ഫിറോസ്ഖാൻ സ്വലാഹി
എന്നിവർ പ്രസംഗിച്ചു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ഷമീർ മദീനി, യു മുഹമ്മദ് മദനി, മൂസ സ്വലാഹി കാര, ശുറൈഹ് സലഫി, ഷാഫി സ്വബാഹി, ജസീൽ മദനി കൊടിയത്തൂർ തുടങ്ങിയവർ പാനൽ ചർച്ചക്ക് നേതൃത്വം നൽകി.
‘എ. ഐ യുഗം’ വൈജ്ഞാനിക സമ്മേളനം ഡോ. ആബിദ് ഹുസൈൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
എൻ ഷംസുദ്ദീൻ എംഎൽഎ മുഖ്യാതിഥി ആയിരിക്കും
വ്യത്യസ്ത വിഷയങ്ങളിലുള്ള പാനൽ ചർച്ചകൾ, വിഷ്വൽ തിയേറ്റർ, ഡീടോക്സ് ജംഗ്ഷൻ, ഖുർആൻ കണക്ട്, എൻവിഷൻ, ഓഡിയോ സ്റ്റുഡിയോ, ഫൺ സോൺ, ലിറ്റിൽ സൈന്റിസ്റ്റ്, ടാലന്റ് ഷോ, സയൻസ് പാർക്ക്, കരിയർ കഫെ, സ്കില്‍സ് വില്ല എന്നിവ പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഫോട്ടോ:
വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന കേരള സ്റ്റുഡൻസ് കോൺഫറൻസിന്റെ ഭാഗമായുള്ള ‘ സൊല്യൂഷൻ ഈവ് സായാഹ്ന സംഗമം യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.