Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    • എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    • മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    • 1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    • മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    സൂംബ ഡാൻസിനെതിരെ പ്രതികരിച്ച വിസ്ഡം നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്റ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 Kerala Education Latest Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം– കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്‌കൂളുകളിൽ സുംബ ഡാൻസ് പരിശീലിപ്പിക്കണമെന്ന ഉത്തരവിൽ നിന്നും വിട്ട് നിന്ന അധ്യാപകനെതിരെ നടപടി. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷറഫിനെതിരെയായാണ് നടപടി. ടി.കെ. അഷറഫിനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.

    സ്‌കൂളിൽ സുംബ ഡാൻസ് നടപ്പാക്കണമെന്ന് പറഞ്ഞ സർക്കാർ നിർദേശത്തിൽ നിന്നും ടി.കെ അഷറഫ് വിട്ടുനിന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ സസ്പെൻഡ് ചെയ്യാനാണ് നിർദേശം. തിരുവനന്തപുരത്തുള്ള ഡയറക്‌ടർ ഓഫ് എഡ്യൂക്കേഷനാണ് ഉത്തരവിട്ടിരിക്കുന്നത്.
    കഴിഞ്ഞ ആഴ്ച‌ സ്കൂ‌ളുകളിൽ ലഹരി വിരുദ്ധ ക്യാംപയിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന സുംബ ഡാൻസ് പദ്ധതിയിൽ നിന്ന് അധ്യാപകനെന്ന നിലയിൽ താൻ വിട്ടുനിൽക്കുകയാണെന്ന് ടി.കെ. അഷ്റഫ് പരസ്യമായി പ്രസ്‌താവിച്ചിരുന്നു. തൻ്റെ മകനും ഈ പരിപാടിയിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
    മക്കളെ പൊതു വിദ്യാലയത്തിൽ അയക്കുന്നത് ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആൺ പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്റഫിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് നൃത്തം ചെയ്യുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. മാത്രവുമല്ല ലഹരി ഉപയോഗത്തിൻ്റെ വേരുകൾ കണ്ടെത്തി നശിപ്പിക്കുകയാണ് വേണ്ടതെന്നും അല്ലാത്ത നടപടികൾക്ക് ലഹരി ഉപയോഗം അവസാനിപ്പിക്കാനാകില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. പിന്നാലെയാണ് സർക്കാർ നടപടിയുണ്ടായിരിക്കുന്നത്.

    കേരളത്തിലെ സർക്കാർ എയ്‌ഡഡ് സ്കൂ‌ളുകളിലെ സൂംബ ഡാൻസ് നടപ്പാക്കുമെന്ന സർക്കാർ നടപടിക്ക് പിന്നാലെ പ്രതിഷേധവുമായി ചില മത സംഘടനകളും ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരനും ഭാരതീയ വിചാര കേന്ദ്രവും രംഗത്തെത്തിയിരുന്നു. ലഹരിയുടെ പേരിൽ വിദേശ ചരക്കായ സുംബയെ കേരളത്തിലെ വിദ്യാർത്ഥികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നായിരുന്നു ഭാരതീയ വിചാര കേന്ദ്രത്തിന്റെ വാദം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Controversy Education minister Kerala School tk ashraf wisdom islamic organisation zumba dance
    Latest News
    പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നയതന്ത്രത്തിലും വിദേശ നയത്തിലും ഇന്ത്യക്ക് സംഭവിച്ചത് വൻ പരാജയം, മോഡിക്കെതിരെ ആഞ്ഞടിച്ച് മെഹുവ
    02/07/2025
    എണ്ണ ഖനനം ചെയ്യുന്ന ബാർജ് മുങ്ങി നാല് ജീവനക്കാർ മരിച്ചു, 4 പേരെ കാണാതായി
    02/07/2025
    മുഹറം മാസം അപശകുനമല്ല- ഷിഹാബ് സലഫി
    02/07/2025
    1921 തമസ്‌കൃതരുടെ സ്മാരകം, പുസ്തക പ്രകാശനം വ്യാഴാഴ്ച ദമാമിൽ
    02/07/2025
    മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു; വിറ്റുവരവ് 78,000 കോടി രൂപയായി ഉയര്‍ത്തും
    02/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version