കക്കാട്– നിയമസഭ തിരഞ്ഞെടുപ്പിൽ മത-വർഗീയ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ ജനങ്ങൾ നിരാകരിക്കണമെന്നും,ജനാധിപത്യ വോട്ടവകാശം വിവേകപൂർവ്വം വിനിയോഗിക്കണമെന്നും വിസ്‌ഡം ഇസ്ലാമിക് ഓർഗനൈ സേഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി കക്കാട് സംഘടിപ്പിച്ച ജില്ലാ എക്സിക്യൂട്ടീവ് സംഗമം ആവശ്യപ്പെട്ടു. സാമൂഹിക സൗഹാർദ്ദം, സമാധാനം, പുരോഗതി എന്നിവക്ക് മുൻഗണന നൽകുന്ന സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണം. താൽകാലിക നേട്ടങ്ങൾക്കോ പ്രലോഭനങ്ങൾക്കോ വഴങ്ങി ജനാധിപത്യ അവകാശത്തെ ബലി കൊടുക്കരുത്. ജനാധിപത്യത്തിന്റെ ശക്തി വിവേക പൂർണമായ വോട്ടിംഗിലാണെന്നും ഓരോ വോട്ടും ശരിയായ ദിശയിൽ വിനിയോഗിക്കപ്പടണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ടി കെ നിഷാദ് സലഫി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹനീഫ ഓടക്കൽ അദ്യക്ഷത വഹിച്ചു. സംസ്ഥാ ന സെക്രട്ടറി ഡോ ഷാനവാസ് സുല്ലമി ജില്ലാ സെക്രട്ടറി യു മുഹമ്മദ് മദനി, ബഷീർ കടേങ്ങൽ, അബ്ദുൽ കരീം മാസ്റ്റർ, ഹനീഫ അക്കര, ഹമിദ് പരപ്പനങ്ങാടി, ഡോ അബ്ദുൽ ലത്തീഫ്, എന്നിവർ സംസാരിച്ചു.



