കോഴിക്കോട്– നാദാപുരത്ത് 16 വയസുകാരി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമഗ്രമായ അന്യേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് അടക്കമുള്ള നിരവധി സംഘടനകൾ രംഗത്ത്. പ്രതികളെയും ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൂണേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
നീതിപൂർവ്വമായ അന്വേഷണം നടത്തി സത്യം ബോധ്യപ്പെടുത്തണം. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആവോലത്തുള്ള ഇഹാബ് ആയുർവേദ കേന്ദ്രത്തിലെ ഡോക്ടർ അറസ്റ്റിലായത്. ഇതിനു മുമ്പ് കുട്ടിയുടെ പിതാവിനെ പോലീസ് പോക്‌സോ കേസ് ചുമത്തിയ അറസ്റ്റ് ചെയ്തിരുന്നു.
ഗർഭഛിദ്രം നടത്തുന്നതിനു മുമ്പ് ശേഖരിച്ച ഡിഎൻഎയും പിതാവിന്റെ ഡിഎൻഎയും പരിശോധിച്ച ഫലം പുറത്തു വന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവും ഡോക്ടർ ശ്രാവണും പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസ് നിഗമനം. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുന്നത് വരെ ജാഗ്രതയോടെ മുന്നിൽ തന്നെയുണ്ടാവുമെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
Read more: 16 വയസുകാരിയെ പീഡിപ്പിച്ച കേസ് സമഗ്രമായ അന്വേഷണം വേണമെന്ന് വിവിധ സംഘടനകൾ