കൊച്ചി– മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ഉണ്ണി മുകുന്ദന്. എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മാനേജരുടെ പരാതി ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ഹരജിയില്‍ പറയുന്നു. പരാതിക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനുള്ള പ്രതികാരമാണെന്നും ഉണ്ണിമുകുന്ദന് ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് നടന് ഉണ്ണിമുകുന്ദന് മര്‍ദിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ പരാതി പറഞ്ഞത്. ഡി.എല്‍.എഫ് ഫ്ളാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചുവെന്നും അസഭ്യം പറഞ്ഞെന്നുമായിരുന്നു പരാതി. ഉണ്ണി മുകുന്ദന് നായകനായി അഭിനയിച്ച ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല. എന്നാല്‍ മാനേജര്‍ മറ്റൊരു ചിത്രത്തെ പ്രകീര്‍ത്തിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് നടന് മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഫെഫ്കയിലും നടനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി ചികിത്സക്ക് ശേഷമാണ് മാനേജര്‍ പരാതി നല്‍കിയത്.