പയ്യന്നൂർ: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ പയ്യന്നൂർ മണ്ഡലത്തിൽ അട്ടിമറി വിജയം കരസ്ഥമാക്കി എൽഡിഎഫ് വിമത സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ. 6969 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം തന്റെ എതിരാളികളെ പരാജയപ്പെടുത്തിയത്. പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് സ്വതന്ത്രനായി മത്സരിച്ച കുഞ്ഞികൃഷ്ണന്റെ വിജയം വൻ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രക്തസാക്ഷി ഫണ്ട് വിവാദം തന്നെയാണ് വോട്ടെടുപ്പിൽ പ്രതിഫലിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫണ്ട് കൈകാര്യം ചെയ്തതിലെ സുതാര്യതയില്ലായ്മയും അഴിമതിയും ഉയർത്തിക്കാട്ടിയാണ് കുഞ്ഞികൃഷ്ണൻ ജനവിധി തേടിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



