കോട്ടയം– പനച്ചിക്കാട് കൊല്ലാട് പാറയ്ക്കല്‍ താഴെ മീന്‍പിടിക്കാന്‍ പോയവരുടെ വള്ളം മുങ്ങി രണ്ടുമരണം. കൊല്ലാട് പാറയ്ക്കല്‍കടവ് പാറത്താഴെ ജോബി വി.ജെ(36) പോളച്ചിറയില്‍ അരുണ്‍ സാം(37) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മരിച്ച ജോബിയുടെ സഹോദരന് ജോഷി രക്ഷപ്പെട്ടു. മൂവരും മിന്പിടിയ്ക്കാന് പോയപ്പോഴാണ് അപകടമുണ്ടായത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
വള്ളത്തില്‍ ചൂണ്ടയിട്ട് പാടശേഖത്തില്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി മുങ്ങുകയായിരുന്നു. നീന്തല്‍ അറിയാവുന്ന ജോഷി ജോബിയെയും അരുണിനെയും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇരുവരും ഏറെ നേരം വള്ളത്തില്‍ പിടിച്ചു കിടന്നിരുന്നെങ്കിലും വള്ളം മുങ്ങിയതോടെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാട്ടുകാരും അഗ്നിരക്ഷാ സേന സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.