Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 18
    Breaking:
    • ക്യാമ്പസുകളിലെ ലഹരി വ്യാപനം തടയാൻ പഴുതടച്ച നിയമങ്ങൾ കൊണ്ടുവരണം : വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം
    • റിയാദിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് ‘നിലമ്പൂര്‍ കൂട്ടായ്മ’
    • ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്ക് സന്ദർശക പ്രവാഹം; കഴിഞ്ഞ ആറുമാസത്തിൽ 43 ലക്ഷത്തിലേറെ പേർ പള്ളി സന്ദർശിച്ചു
    • മണലെടുക്കാൻ പാസ് ഇഷ്ടക്കാർക്ക്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുൻ അഴിമതി ഇടപാട് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
    • ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    പി.വി അൻവറിനെ തള്ളി ഫേസ്ബുക്ക് അഡ്മിൻ; ‘ഈ കട പൂട്ടുന്നതിൽ നല്ല മാനസിക സംഘർഷമുണ്ട്, പാർട്ടിക്കൊപ്പം മാത്രമെന്നും’ കുറിപ്പ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌28/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതാക്കൾക്കും എ.ഡി.ജി.പി അടക്കമുള്ള ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ഗുരുതരമായ ആരോപണം ഉയർത്തിയതിന് പിന്നാലെ സി.പി.എം തള്ളിപ്പറഞ്ഞ നിലമ്പൂർ എം.എൽ.എ പി.വി അൻവറിനോട് ബൈബ ബൈ പറഞ്ഞ് അദ്ദേഹത്തിന്റെ എഫ്.ബി അഡ്മിനും രംഗത്ത്.

    പാർട്ടി നേതൃത്വം തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് പി.വി അൻവറിന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിൽനിന്ന് ഒഴിയുന്നുവെന്ന് വ്യക്തമാക്കി അഡ്മിൻ കെ.എസ് സലിത്ത് കുറിപ്പിട്ടത്. ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വന്നതിൽ നല്ല മാനസിക സംഘർഷമുണ്ടെന്നും പാർട്ടിക്കൊപ്പം മാത്രമാണെന്നും സലിത്ത് വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എം.എൽ.എയുടെ എഫ്.ബി പേജിന്റെ അഡ്മിനായിരുന്ന സലിത്ത് കട പൂട്ടുന്നുവെന്ന് പറഞ്ഞ് പ്രസ്തുത സ്ഥാനത്തുനിന്ന് മാറിയെങ്കിലും പി.വി അൻവറിന്റെ എഫ്.ബി പേജ് ഇപ്പോഴും നിലവിലുണ്ട്. നാളെ നിലമ്പൂരിൽ നടക്കാനിരിക്കുന്ന പൊതുസമ്മേളനം ഉണർത്തിയുള്ള എം.എൽ.എയുടെ വീഡിയോ പോസ്റ്റുകൾ അടക്കമുള്ള പുതിയ പോസ്റ്റുകളും എഫ്.ബി പേജിൽ വന്നിട്ടുണ്ട്.

    സലിത്തിന്റെ എഫ്.ബി കുറിപ്പ് ഇങ്ങനെ:

    ഓരോ വ്യക്തികൾക്കും അവരുടേതായ വ്യക്തി സ്വാതന്ത്ര്യവും, രാഷ്ട്രീയനിലപാടുകളും ഉണ്ട്. അങ്ങനെ ഒരേ നിലപാടുള്ള കാലത്ത്, ആശയപരമായും മാനസികമായും പലരോടും നമ്മൾ ഐക്യപ്പെട്ടെന്നിരിക്കും. അതേ ചെയ്തിട്ടുള്ളൂ എന്ന ബോധ്യം എനിക്കുണ്ട്. അവർക്കൊപ്പം നിന്ന് പറഞ്ഞതൊക്കെയും എന്റെ കൂടി രാഷ്ട്രീയ ബോധ്യങ്ങളാണ്. ആ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ഒരു സ്‌ക്രീനിംഗുമില്ലാതെ വേദി തന്നു എന്നത് പറയാതിരിക്കാൻ പറ്റില്ല.

    എന്റെ ബോധ്യങ്ങളിൽ അന്നും ഇന്നും അണുവിട മാറ്റമില്ല. ഇത് ഇവിടെ പറയാതിരിക്കാം. നിശബ്ദനായിരിക്കാം. പക്ഷേ, ഈ വ്യക്തിബന്ധത്തെയും സ്വാധീനിച്ചത് എല്ലാത്തിലുമുപരി സമാന ചിന്താഗതിയായിരുന്നു. ഇന്ന് അത് ഉണ്ടെന്ന് എനിക്ക് എന്റെ ബോധ്യത്തിൽ തോന്നുന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് നമ്മൾ കൂടി വളർത്തിയ ഒരു കട പൂട്ടി പോകേണ്ടി വരുന്നതിൽ നല്ല മാനസികസംഘർഷമുണ്ട്. മറ്റാർക്കും ഊഹിക്കാൻ കഴിയുന്നതിലും അപ്പുറം. പാർട്ടിക്കൊപ്പമാണ്…പാർട്ടിക്കൊപ്പം മാത്രമാണ്.

    …………………………………..

    നീതീകരിക്കാൻ കഴിയുന്ന എന്തെങ്കിലും എലമെന്റ്‌സ് ബാക്കി ഉണ്ടായിരുന്നെങ്കിൽ, അതിന്റെ എല്ലാം മെറിറ്റും കൂടി ഇന്നത്തോടെ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് മറ്റൊരു ഫേസ്ബുക്ക് പോസ്റ്റും സലിത്ത് പങ്കുവച്ചിട്ടുണ്ട്. ഒരിക്കലും ഒരാൾ എന്തൊക്കെ പറയാൻ പാടില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന സ്‌പെസിമെൻ എന്നും സലിത്ത് വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Facebook admin rejected ks salith PV Anwar MLA
    Latest News
    ക്യാമ്പസുകളിലെ ലഹരി വ്യാപനം തടയാൻ പഴുതടച്ച നിയമങ്ങൾ കൊണ്ടുവരണം : വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന നേതൃസംഗമം
    18/08/2025
    റിയാദിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ച് ‘നിലമ്പൂര്‍ കൂട്ടായ്മ’
    18/08/2025
    ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിലേക്ക് സന്ദർശക പ്രവാഹം; കഴിഞ്ഞ ആറുമാസത്തിൽ 43 ലക്ഷത്തിലേറെ പേർ പള്ളി സന്ദർശിച്ചു
    18/08/2025
    മണലെടുക്കാൻ പാസ് ഇഷ്ടക്കാർക്ക്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുൻ അഴിമതി ഇടപാട് പങ്കുവെച്ച് മാധ്യമപ്രവർത്തകൻ
    18/08/2025
    ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ചെയ്തികളെ രാജ്യം ജാഗ്രതയോടെ കാണണം: കലാലയം സാംസ്കാരിക വേദി
    18/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.