Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 18
    Breaking:
    • സി.എച്ച് സെന്ററിന് 51 ലക്ഷം രൂപ നൽകി ജിദ്ദ കെഎംസിസി
    • പറയാതിരക്കാൻ വയ്യ, വൈകിയെങ്കിലും പള്ളുരുത്തി വിഷയത്തിൽ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി
    • യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു: ഹജ് കോൺസൽ
    • സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ
    • സൗദി ആരോഗ്യ മേഖലയിലെ സ്വദേശി വത്കരണം രണ്ടാം ഘട്ടം; കൂടുതൽ പ്രവാസികളുടെ പണി പോവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു, വിടവാങ്ങുന്നത് കോൺഗ്രസിനെ നയിച്ച മുൻ അധ്യക്ഷൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊല്ലം- കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റും കേരളത്തിൽനിന്നുള്ള മുൻ രാജ്യസഭാംഗവുമായ തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു. 95 വയസായിരുന്നു. കോൺഗ്രസ് പ്രതിസന്ധി നേരിടുന്ന കാലങ്ങളിൽ പ്രസിഡന്റ് പദവി ഏറ്റെടുത്ത് പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു തെന്നല. 2001-ൽ യു.ഡി.എഫിന് നൂറുമേനി വിജയം സമ്മാനിച്ച കെ.പി.സി.സിയുടെ അധ്യക്ഷനായിരുന്നു തെന്നല.
    കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിയമ്മയുടേയും മകനായി 1931 മാർച്ച് പതിനൊന്നിനാണ് തെന്നല ജനിച്ചത്. തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബി.എസ്.സി യിൽ ബിരുദം നേടി പഠനം പൂർത്തിയാക്കി.

    കോൺഗ്രസിൻ്റെ പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടേയും ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടേയും പ്രസിഡൻറായും പ്രവർത്തിച്ചു. പിന്നീട് കൊല്ലം ഡി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1962 മുതൽ കെപിസിസി അംഗമാണ്. 1977-ലും 1982-ലും അടൂരിൽ നിന്ന് നിയമസഭാംഗമായി. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. സഹകരണ മേഖലയിലെ പ്രധാന നേതാവായി ഉയർന്നു വന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറായും സംസ്ഥാന സഹകരണ ബാങ്കിൻ്റെയും പ്രസിഡൻറായും പ്രവർത്തിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1998-ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിയ്ക്ക് പകരമായാണ് തെന്നല ആദ്യമായി കെ.പി.സി.സി പ്രസിഡന്റായത്. 2001-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തെന്നലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് വൻ വിജയം നേടി. പിന്നീട് 2001-ൽ കെ.മുരളീധരന് വേണ്ടി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-ൽ കെ. മുരളീധരൻ എ.കെ. ആൻ്റണി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായതിനെ തുടർന്ന് താത്കാലിക പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന് പകരക്കാരനായി വീണ്ടും കെ.പി.സി.സിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തെന്നല ബാലകൃഷ്ണപിള്ള രമേശ് ചെന്നിത്തലയെ ഹൈക്കമാൻഡ് പുതിയ പ്രസിഡൻ്റായി നിയമിച്ച 2005 വരെ ആ സ്ഥാനത്ത് തുടർന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Congress kpcc Thennala Balakrishna pillai
    Latest News
    സി.എച്ച് സെന്ററിന് 51 ലക്ഷം രൂപ നൽകി ജിദ്ദ കെഎംസിസി
    18/10/2025
    പറയാതിരക്കാൻ വയ്യ, വൈകിയെങ്കിലും പള്ളുരുത്തി വിഷയത്തിൽ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി
    17/10/2025
    യാഥാർത്ഥ്യത്തിലൂന്നിയ മാധ്യമ പ്രവർത്തനത്തെ അഭിനന്ദിക്കുന്നു: ഹജ് കോൺസൽ
    17/10/2025
    സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാലു പേർ അറസ്റ്റിൽ
    17/10/2025
    സൗദി ആരോഗ്യ മേഖലയിലെ സ്വദേശി വത്കരണം രണ്ടാം ഘട്ടം; കൂടുതൽ പ്രവാസികളുടെ പണി പോവും
    17/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version