Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 29
    Breaking:
    • രാജ്യത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടുന്നത് ശത്രുവിന് സഹായമാകുമെന്ന് ഖാംനഇ
    • പ്രമുഖ യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
    • മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഗ്രൂപ്പുകളിയില്ല : സണ്ണി ജോസഫ്
    • പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
    • സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍

    റയാ ഫാത്തിമBy റയാ ഫാത്തിമ29/08/2026 Kerala Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മലപ്പുറം പോലിസിന്റെ പിടിയിലായി പ്രതികള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    എം ഡി എം എ കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ചത്, സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട

    മലപ്പുറം: കേരളത്തിലേക്ക് കടത്തുന്നതിനായി സൂക്ഷിച്ച വന്‍ എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് അന്വേഷണസംഘത്തിന്റെ പിടിയില്‍.സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. വിപണിയില്‍ പത്തുകോടിയിലധികം രൂപയുടെ വില വരുന്ന വീര്യം കൂടിയ 12.794 കിലോ ഗ്രാം എം ഡി എം എയാണ് പിടികൂടിയതാ.
    കേരളത്തിനകത്തും പുറത്തും കണ്ണികളുള്ള വന്‍തോതില്‍ ലഹരിവില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേരാണ് പിടിയിലായത്. മലപ്പുറം പന്തല്ലൂര്‍ സ്വദേശി മാമ്പ്രവളപ്പില്‍ ജാബിര്‍ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയില്‍ മുഹമ്മദ് സാലിഹ് (34 ), മലപ്പുറം മഞ്ചേരി ആനക്കയം സ്വദേശി ഷെയിം അക്ബര്‍ (21) വയസ്സ് എന്നിവരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസ് , ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി ജി ദിലീപ്, ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘം കോയമ്പത്തൂരില്‍ വച്ച് പിടികൂടിയത്.
    ആഴ്ചകള്‍ക്ക് മുന്‍പ് മഞ്ചേരി ടൗണില്‍ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ 100 ഗ്രാമോളം എം ഡി എം എ യുമായി ആറുപേരടങ്ങുന്ന ലഹരിവില്‍പന നടത്തുന്ന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിലെ പ്രതികളെ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ ചിലരെ കുറിച്ച് സൂചനകള്‍ ലഭിച്ചിരുന്നു. പോലീസ് സംഘം കൂടുതല്‍ അന്വേഷണം നടത്തിയതില്‍
    ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ ,എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ എം ഡി എം എ രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ലക്ഷ്യം വച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നതാണ് രീതി. ആഡംബര വാഹനങ്ങളില്‍ രഹസ്യ അറകളുണ്ടാക്കുകയും അതിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്ന സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നിരീക്ഷണം നടത്തിയതില്‍ സംഘത്തിന്റെ ഇടത്താവളം തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, പഴനി, പൊള്ളാച്ചി,കൊടൈക്കനാല്‍ എന്നിവിടങ്ങളിലാണെന്നും തിരക്കേറിയ ഇത്തരം ടൗണുകളില്‍ വച്ചാണ് ലഹരിയിടപാടുകള്‍ കൂടുതല്‍ നടക്കുന്നതെന്നും മനസ്സിലാക്കി ഇത്തരം സ്ഥലങ്ങള്‍ കേന്ദ്രീകടിച്ചും ഇടനിലക്കാരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിനോടുവിലാണ് കോയമ്പത്തൂര്‍ ടൗണിന് സമീപം വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ കാറിനുള്ളില്‍ ഒളിപ്പിച്ച 12.794 കിലോ എം ഡി എം എ പോലീസ് കണ്ടെത്തുകയായിരുന്നു.തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ പല സ്ഥലങ്ങളിലായി 200 ഗ്രാം മുതല്‍ 500 ഗ്രാം വരെ ഡ്രോപ്പ് ചെയ്യാനുള്ള പായ്ക്കറ്റുകളാക്കിയ നിലയില്‍ ഇന്നോവ കാറിന്റെ ഡോര്‍ പാടിനുള്ളില്‍ ഒളിപ്പിച്ചനിലയിലാണ് എം ഡി എം എ കണ്ടെത്തിയത്.
    കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും യുവാക്കള്‍ക്കിടയില്‍ വില്‍പ്പനനടത്താനുള്ള ചില്ലറവിപണിയില്‍ പത്തുകോടിയിലധികം രൂപയുടെ എം ഡി എം എ ലഹരിമരുന്നാണ് മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടികൂടാനായത്. ഡല്‍ഹി, മുംബൈ, എന്നിവിടങ്ങളിലേക്ക് വിമാനമാര്‍ഗം പോയി തിരിച്ചു ആഡംബര കാറുകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങി നാട്ടിലേക്ക് കൊണ്ടുവരുന്ന വ്യാജേന ലഹരിവസ്തുക്കള്‍ ഒളിപ്പിച്ചു കടത്തികൊണ്ടുവരികയും ചെയ്യുന്ന ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു ചില സൂചനകള്‍ ലഭിച്ചതായും എം ഡി എം എ യുടെ ഉറവിടത്തെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐ പി എസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസ് ന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിലെ മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു,പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഗോപകുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ.സിബി, മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ജി ദിലീപ് , മഞ്ചേരി സ്റ്റേഷനിലെ എഎസ്‌ഐ മുഹമ്മദാലി, എസ് സി പി ഒ ടരുീ മാരായ തൗഫീഖ് മുബാറക്ക്, പ്രദീപ്കുമാര്‍ എന്നിവരും ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങള്‍ ആയ എന്‍ ടി കൃഷ്ണകുമാര്‍, ദിനേശ് കിഴക്കേകര,, പ്രശാന്ത് പയ്യനാട്, പ്രബുല്‍ കെ, ദിനേഷ് ഇരുപ്പക്കണ്ടന്‍, ജസീര്‍ കെ കെ എന്നിവരടങ്ങിയ സംഘമാണ് പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Police malappuram police MDMA operation thoofan
    Latest News
    രാജ്യത്തിന്റെ ബലഹീനതകള്‍ തുറന്നുകാട്ടുന്നത് ശത്രുവിന് സഹായമാകുമെന്ന് ഖാംനഇ
    29/08/2026
    പ്രമുഖ യൂട്യൂബര്‍ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു
    29/08/2026
    മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഗ്രൂപ്പുകളിയില്ല : സണ്ണി ജോസഫ്
    29/08/2026
    പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; യുഎഇയില്‍ മലയാളിക്ക് ദാരുണാന്ത്യം
    29/08/2026
    സംസ്ഥാനത്തെ ഏറ്റവും വലിയ രാസ ലഹരിവേട്ട; 12.794 കിലോ ഗ്രാം എം ഡി എം എ ശേഖരവുമായി വയനാട്, മലപ്പുറം സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍
    29/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.