കൊല്ലം – ക്രിസ്ത്യന്‍ രൂപതകള്‍ ‘ദി കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇത് കൃത്യമായ രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമയാണെന്നും ആര് എസ് എസിന്റെ കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സ്റ്റോറിയില്‍ ആര് എസ് എസിന് കൃത്യമായ അജണ്ഡയുണ്ട്. ഹിറ്റ്ലറുടെ ആശയം അതേ പോലെ പകര്‍ത്തിവെച്ചിരിക്കുന്നവരാണ് ആര് എസ് എസുകാര്‍. ജര്‍മ്മനിയില്‍ ജൂതരാണെങ്കില്‍ ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്റ്റ്യാനികളുമാണ് ഇരയാക്കപ്പെടുന്നത്. ആര് എസ് എസിന്റെ കെണിയില്‍ വീഴരുത്. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള സിനിമ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ കൃത്യമായ ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group