Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 10
    Breaking:
    • ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    • തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    • ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    • കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    • വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു

    ഡെസ്‌ക്By ഡെസ്‌ക്11/07/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം – കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം സ്വീകരിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്കാം് കപ്പലെത്തിയത്. ബര്‍ത്തിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക.1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. ജൂലൈ രണ്ടിന് ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്.
    പതിറ്റാണ്ടുകള്‍ നീണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് വിഴിഞ്ഞത്ത് ഇന്ന് നടന്നത്. ചരക്ക് കപ്പലെത്തി ട്രയല്‍ റണ്‍ പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്ന് പറയാം. സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പലിന് ഒന്‍പത് വര്‍ഷം പഴക്കമുണ്ട്. മാര്‍ഷല്‍ ദ്വീപ് പതാകയേന്തിയ കപ്പല്‍ ജൂലൈ 2നാണ് സിയാമെനില്‍ നിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്.

    ബര്‍ത്തിംഗ് കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍, കസ്റ്റംഗ് ക്ലിയറന്‍സ് എന്നിവ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സും വേണം. പിന്നാലെ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ക്രെയ്‌നുകളാകും ചരക്ക് ഇറക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളുമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാന്‍ കഴിയും. കൂറ്റന്‍ ഷിപ്പ് ടു ഷോര്‍ ക്രെയ്ന്‍ ഉപയോഗിച്ച് കണ്ട്യെനറുകള്‍ കപ്പില്‍ നിന്ന് ഇറക്കും.ശേഷം കപ്പലില്‍ നിന്ന് കണ്ടെയ്‌നുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവയ്ക്കും. ഓരോ റൂട്ടിലേക്കുമുള്ള കണ്ടെയ്‌നുകള്‍ അതനുസരിച്ചാകും ക്രമീകരിക്കുക.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    First ship Ship landed Vizhinjam port
    Latest News
    ഇന്ത്യയുടെ ഡിഫന്‍സ് കയറ്റുമതി 23,662 കോടി രൂപയായി വര്‍ധിച്ചു
    10/06/2025
    തീപിടിച്ച കപ്പലിൽ നിന്ന് 18 പേരെ കയ്ക്കെത്തിച്ചു; നാലു പേരെ കാണാനില്ല
    10/06/2025
    ഇന്ത്യ അടക്കം 14 രാജ്യങ്ങളിലേക്കുള്ള ഫാമിലി മൾട്ടിപ്പ്ൾ എൻട്രി വിസ വീണ്ടും അനുവദിച്ചു തുടങ്ങി
    09/06/2025
    കൊടുംചൂട്, റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പ്രവൃത്തി സമയം പരിഷ്കരിച്ചു
    09/06/2025
    വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഹാജിമാര്‍ സൗദി വിടണമെന്ന് ഹജ് മന്ത്രാലയം
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.