കോഴിക്കോട് – താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. ചുരം വഴി ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി താമരശ്ശേരി പോലീസ് അറിയിച്ചു. അടിവാരത്തും ലക്കിടിയിലും വാഹനങ്ങൾ തടയും. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ താമരശ്ശേരി ചുങ്കത്തുനിന്ന് പോലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്.
26 മണിക്കൂറോളം നീണ്ടുനിന്ന പ്രവൃത്തികള്‍ക്കൊടുവിൽ ഇന്നലെ രാത്രി ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ, മണ്ണിടിച്ചിൽ തുടർന്നതോടെ ഇന്ന് രാവിലെ വീണ്ടും തടയുകയായിരുന്നു. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായരീതിയില്‍ താഴേക്ക് പൊട്ടിയിറങ്ങിയത്. സ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതായി വിദഗ്ധ സംഘം അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group