മലപ്പുറം: കരുണയും ആര്‍ദ്രതയും നശിച്ച് പകയും അപര വിധ്വേശവും പ്രചരിക്കുന്ന പുതുയുഗത്തില്‍ മാനവികതയും കാര്യണ്യവും സൃഷ്ടിക്കാന്‍ പ്രവാചകന്റെ സന്ദേശം പുതുയുഗത്തിന് വഴികാട്ടുമെന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു .
തിരുനബിയുടെ ജീവിതം അനുയായികളായ വിശ്വാസികള്‍ സ്വന്തം ജീവിതത്തെ റോള്‍ മോഡലാക്കി വേണം പ്രവാചന്റെ സന്ദേശത്തെ പ്രചരിപ്പിക്കേണ്ടത്. ലോകം ചേരിതിരിഞ്ഞ് ആയുധ പ്രയോഗം നടത്തി മനുഷ്യനെ കുരുതി കൊടുക്കുന്ന വര്‍ത്തമാന കാലത്തിനു തിരുത്താവാനും ആധുനികത നേരിടുന്ന വെല്ലുവിളികളെ നേരിടാനും ശാസ്ത്രീയ സത്യങ്ങളോട് പൊരുത്തപ്പെട്ടു പോവാനും പ്രവാചക ദര്‍ശനത്തിന് മാത്രമേ സാധിക്കൂ എന്നും തങ്ങള്‍ പറഞ്ഞു.
‘നബി (സ്വ) കാലാം തേടുന്ന കാരുണ്യം’ എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് അല്‍ മന്‍ഹലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. സമസ്ത സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു. സമസ്ത വൈ.പ്രസിഡന്റ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ആദൃശ്ശേരി ഹംസ കുട്ടി മുസ് ലിയാര്‍, ഡോ. സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, ആര്‍.വി കുട്ടി ഹസന്‍ ദാരിമി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, നാസര്‍ ഫൈസി കൂടത്തായി, , സലീം എടക്കര, സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ,ഹസന്‍ ആലംകോട്, ശരീഫ് ദാരിമി കോട്ടയം, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി, നാസര്‍ മൗലവി വയനാട്, മലയമ്മ അബൂബക്കര്‍ ഫൈസി, അയ്യൂബ് കൂളിമാട്, അബ്ദുല്ല കുണ്ടറ, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമ മമ്പറം, കാടാമ്പുഴ മൂസ ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, മുസ്തഫ ഫൈസി മുടിക്കോട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ ഹൈതമി, ഹംസ ഹാജി മൂന്നിയൂര്‍, സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി.എം കുട്ടി സഖാഫി വെള്ളേരി, നൗഷാദ് മണ്ണിശ്ശേരി, ശറഫുദ്ദീന്‍ എടവണ്ണ, നൂഹ് കരിങ്കപ്പാറ, മുഹമ്മദ് ഫൈസിഅടിമാലി, പി സി ഇബ്രാഹിം ഹാജി കബ്ലക്കാട്, മുത്തുപ്പ തങ്ങള്‍, കുഞ്ഞാപ്പു തങ്ങള്‍, പി കെ ലത്തീഫ്ബ ഫൈസി മേല്‍മുറി, ബഷീര്‍ വള്ളിക്കോത്ത്, ഇബ്രാഹീം മുന്തിതൊടിക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. റബീഅ് കാമ്പയിനിന്റെ ഭാഗമായി ജില്ലാ തലങ്ങളില്‍ മീലാദ് വിളംബര റാലി, മണ്ഡലം തലങ്ങളില്‍ പ്രമേയാതിഷ്ടിത സമിനാര്‍, പഞ്ചായത്ത് തലങ്ങളില്‍ മീലാദ് സംഗമം മഹല്ല്, ശാഖാ തലങ്ങളില്‍ നബിദിന റാലി, പ്രമേയ പ്രഭാഷണം മെഹ്മാനെ മൗലിദ് എന്നിവ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







