മലപ്പുറം– നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞടുപ്പില്‍ എം സ്വരാജിന് വേണ്ടി ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.എം സിദ്ധീഖ്. നിലമ്പൂര്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നിലമ്പൂരിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കണമെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ എല്ലാ മനുഷ്യന്റെയും പിന്തുണ വേണം. കോണ്‍ഗ്രസ് എന്നോ ലീഗ് എന്നോ ബി.ജെ.പിയെന്നോ എസ്.ഡി.പി.ഐ എന്നോ ജമാഅത്തെ ഇസ്‌ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും പിന്തുണ കിട്ടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. അതിന് പറ്റിയ പടയാളിയെയാണ് നിലമ്പൂരിലെത്തിച്ചത്’ ടി. സിദ്ദീഖ് പറഞ്ഞു.
