തലശ്ശേരി– ഫലസ്തീൻ പിന്തുണയിൽ കേരളത്തെ ‘ഡോഗ്സ് ഓൺ കൺട്രി’ എന്ന വിവാദ പ്രസ്താവനയുമായി മുൻ ഡിജിപി ടി പി സെൻകുമാർ. കണ്ണൂർ തലശ്ശേരിയിൽ വച്ച് നടന്ന വാഫി സ്പോർട്സ് മീറ്റിൽ വിജയികൾ കഫിയ അണിഞ്ഞും,ഫലസ്തീൻ പതാക ഉയർത്തി വടകര എംപി ഷാഫി പറമ്പിലിന്റെ കൂടെ വിജയാഘോഷം നടത്തിയതിനെതിരെയാണ് സെൻകുമാർ രംഗത്തെത്തിയത്. ഫേസ്ബുക്കിൽ ഇവരുടെ ഫോട്ടോയുടെ കൂടെ “ഈ ചിത്രം ഫലസ്തീനിൽ നിന്നോ ഒരു അറബ് രാഷ്ട്രത്തിൽ നിന്നോ ഉള്ളതല്ല, പക്ഷെ ഗോഡ്സ് ( ഡോഗ്സ് ) ഓൺ കൺട്രിയായ കേരളത്തിലെ ഒരു സ്പോർട്സ് പുരസ്കാര വേദിയിൽ നിന്നുള്ളതാണ്.
ഷാഫി പറമ്പിലിനെയും സെൻകുമാർ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചു. ഇടതുഭാഗത്ത് കോൾഗേറ്റ് പുഞ്ചിരിയുമായി നില്കുന്നത് ഒരു പാർലമെന്റേറിയൻ ആണെന്നും വിശേഷിപ്പിച്ച മുൻ ഡിജിപി ‘കേരള സർ 100 ശതമാനം ലിറ്ററസി സർ’ എന്നും കൂട്ടി ചേർത്തു.