Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    • ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    • അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    • അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    • സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റം : വിവാദം കൊഴുക്കുന്നു, കെ.സുരേന്ദ്രനെതിരെ കോണ്‍ഗ്രസും സി പി എമ്മും

    ഡെസ്‌ക്By ഡെസ്‌ക്11/04/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കല്‍പ്പറ്റ – സുല്‍ത്താല്‍ ബത്തേരിയുടെ പര് മാറ്റുമെന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റും വയനാട്ടിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ കെ.സുരേന്ദ്രന്റെ പ്രസ്താവനയെ തുടര്‍ന്നുള്ള വിവാദം കൊഴുക്കുന്നു. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് അതല്ലെന്നും ഗണപതിവട്ടം എന്നാണെന്നും കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റം അനിവാര്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. വൈദേശിക ആധിപത്യത്തിന്റെ ഭാഗമായി വന്നതാണ് സുല്‍ത്താന്‍ ബത്തേരി എന്ന പേര്. വിഷയം 1984ല്‍ പ്രമോദ് മഹാജന്‍ ഉന്നയിച്ചത് ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുല്‍ത്താന്‍ ബത്തേരിയെന്നതല്ല യഥാര്‍ത്ഥ പേരെന്നും അത് ഗണപതിവട്ടമെന്നാണെന്നും താന്‍ വയനാട്ടില്‍ നിന്ന് ജയിച്ചാല്‍ കേന്ദ്ര സര്‍ക്കാറില്‍ ഇടപെട്ട് പേരുമാറ്റുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇക്കാര്യമാണിപ്പോള്‍ കെ സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചത്. സുല്‍ത്താന്‍സ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തതെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ടിപ്പു സുല്‍ത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്പ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ വരുന്നതിന് മുമ്പ് അങ്ങനെ ഒരു സ്ഥലമുണ്ടായിരുന്നില്ലേ? കോണ്‍ഗ്രസിനും എല്‍ ഡി എഫിനും അതിനെ സുല്‍ത്താന്‍ ബത്തേരി എന്ന് പറയുന്നതിനാണ് താല്‍പര്യം. അക്രമിയായ ഒരാളുടെ പേരില്‍ ഇത്രയും നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് താന്‍ ചോദിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

    അതേസമയം, സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റല്‍ വിവാദത്തില്‍ കെ സുരേന്ദ്രനെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. സുരേന്ദ്രന് എന്തും പറയാമെന്നും അദ്ദേഹം ജയിക്കാന്‍ പോകുന്നില്ലെന്നും ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. ജനശ്രദ്ധ പിടിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനം മാത്രമാണിതെന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്നും അതിനൊരു വിലയും നല്‍കുന്നില്ല. സുരേന്ദ്രനെതിരെ സി പി എമ്മും രംഗത്തെത്തി. ആളുകളെ തമ്മിലടിപ്പിക്കാനുള്ള ശ്രമമാണിതെന്നും വയനാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കാത്ത കാര്യമാണിതെന്നും കല്‍പ്പറ്റ മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Against K Surendran Congress and CPM Name change issue Sulthan Bathery
    Latest News
    ലോക ഫുട്ബോളിനെ ഇസ്ലാമികത വിഴുങ്ങുന്നു: ചാനൽ ചർച്ചയിൽ വർഗീയ പരാമർശവുമായി ജനം ടിവി അവതാരകൻ
    24/06/2026
    ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന് രാജ്യത്ത് വൻ സ്വീകാര്യത; ചില സർവീസുകളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം വിറ്റുതീർന്നു
    24/06/2026
    അവസാന ഗ്രൂപ്പ് മത്സരത്തിനായി ബ്രസീൽ സ്കോട്ടലാൻഡിനെതിരെ; നെയ്മർ ഇറങ്ങിയേക്കും
    24/06/2026
    അവസാനഘട്ട ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം; മൂന്നാം സ്ഥാന പ്രതീക്ഷകളോടെ ഖത്തർ
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് സ്ഥലം വാങ്ങാൻ അനുവാദമുള്ള മേഖലകള്‍ ഏതെല്ലാം, വിശദമായി അറിയാം
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.