കോഴിക്കോട്- പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർഥിനിയെ രണ്ടു വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. പതിമൂന്നും പതിനാലും വയസുള്ള വിദ്യാർഥികളാണ് പതിനഞ്ചുകാരിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യം ആറാം ക്ലാസ് വിദ്യാർഥി മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപാണ് സംഭവം. കൗൺസലിങ്ങിനിടയിൽ പെൺകുട്ടി വിവരം പുറത്തുപറഞ്ഞതോടെയാണ് ബന്ധുക്കളും അധ്യാപകരും സംഭവമറിഞ്ഞത്. തുടർന്ന്,പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. നാളെ (തിങ്കളാഴ്ച) മൂന്നു വിദ്യാർത്ഥികളെയും സിഡബ്ല്യുസിക്ക് മുൻപാകെ ഹാജരാക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group