മലപ്പുറം- വഴിക്കടവ് വെള്ളക്കട്ടയിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി ജിത്തുവാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നിലയും ഗുരുതരമാണ്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ഒരു കുട്ടിയും നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മറ്റൊരാളെ പാലാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചംഗ സംഘം ഫുട്ബോൾ മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. വഴിയിലെ വൈദ്യുതി കമ്പിയിൽ ചവിട്ടിയാണ് അപകടം സംഭവിച്ചത്. ഇവരിൽ നാല് പേർക്കും ഷോക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയാണ് പാലാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group