കൊച്ചി- നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈൻ ടോമിന്റെ അച്ഛൻ മരിച്ചു. ഷൈൻ ടോമിന്റെ അച്ഛൻ ചാക്കോയാണ് മരിച്ചത്. തമിഴ്നാട്ടിലെ സേലത്താണ് അപകടമുണ്ടായത്. ഷൈൻ ടോമിന്റെ ചികിത്സക്ക് വേണ്ടിയാണ് കുടുംബം തൃശൂരിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ഷൈൻ ടോമിനെ ധർമ്മപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാദങ്ങൾക്ക് ശേഷം ഷൈൻ ടോമിനൊപ്പം തന്നെയായിരുന്നു അച്ഛൻ ചാക്കോ. ഷൈനിനെ അസുഖങ്ങൾ ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു അച്ഛനും കുടുംബാംഗങ്ങളും. ഇതിനിടെയാണ് അപകടമുണ്ടായത്. ഷൈനിന്റെ കൈക്കും കാലിനും ഗുരുതരമായ പരിക്കേറ്റു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group